
കോൺഗ്രസ് നേതൃത്വത്തെയും അടൂർ പ്രകാശിനെയും വെട്ടിലാക്കി ആൻറ്റോ ആന്റണി എംപി. അടൂർ പ്രകാശും, ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയും ഒപ്പമുള്ള ചിത്രം 2013-ലടുത്തതെന്ന് ആന്റോ ആൻറണി.
ശബരിമലയുടെ എംപി എന്ന തരത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോൾ ചിത്രം എടുത്തത്. പത്തനംതിട്ട എംപി ആന്റേ ആന്റണിയുടെ പ്രതികരണത്തിലൂടെ തകർന്നുവീഴുകുന്നത് ഇതുവരെ പ്രകാശും കോൺഗ്രസ് നേതാക്കളും മെനഞ്ഞെടുത്ത അവകാശവാദങ്ങളാണ്. ഇന്ത്യയിലുള്ള എല്ലാ സമുദായിക ആളുകളും സോണിയ വന്നു കാണും എന്നും ആന്റോ പറഞ്ഞു.
Also read : സതീശൻ ജിയുടെ പുതിയ കണ്ടുപിടുത്തം..! കെഎസ്ഇബി കടക്കെണിയിലാണത്രെ, സ്വയം അപഹാസ്യനാകുന്ന പ്രതിപക്ഷ നേതാവ്
എന്നാൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമയുടെ കയ്യിൽ നിന്ന് എത്ര രൂപ മേടിച്ചുവെന്നതിൽ വ്യക്തമായ മറുപടി പറയാതെ ആൻറ്റോ ആന്റണി ഒഴിഞ്ഞു മാറി. ആൻ്റോ ആൻ്റണി രണ്ടു കോടി രൂപ കൈപ്പറ്റിയെന്ന് ഫിനാൻസ് ഉടമ ആരോപിച്ചിരുന്നു. അതേസമയം തുക കൈപ്പറ്റി ആൻ്റോ സമ്മതിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

