സംസ്ഥാനത്തെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ 35% പൂർത്തിയായി: തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി

ANUKUMARI IAS

സംസ്ഥാനത്തെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ 35% പൂർത്തിയായതായി ജില്ലാ കളക്ടർ അനുകുമാരി. സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കും എന്നും തിരുവനന്തപുരം ജില്ലയിലും ഡിജിറ്റലൈസേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്നും കളക്ടർ അറിയിച്ചു. കമ്മീഷന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് കോളേജുകളിൽ അടക്കമുള്ള വിദ്യാർത്ഥികൾ ഈ ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. വിദ്യാർത്ഥികളെ ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നത് വഴി കുട്ടികളുടെ പഠനത്തെ ബുദ്ധിമുട്ടിക്കില്ലെന്നും കളക്ടർ പറഞ്ഞു.

ALSO READ: ആ 20 കോടി പോക്കറ്റിലാക്കണോ ? ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പർ ടിക്കറ്റുകൾ വിപണിയിൽ

ഇതൊരു വോളണ്ടറി ജോലിയാണ്. പരമാവധി കോളേജ് വിദ്യാർത്ഥികളെയാണ് ഈ പ്രവർത്തികൾക്കായി ഉപയോഗിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി. ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ഈ മാസം 28 വരെ എല്ലാ ബൂത്തുകളിലും കളക്ഷൻ ക്യാമ്പ് ഉണ്ടാകും. മാത്രമല്ല, വീടുകയറിയുള്ള ജോലികൾക്ക് കുട്ടികളെ ഉപയോഗിച്ചിട്ടില്ലെന്നും ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട് എന്നും അവർ അറിയിച്ചു.

ENGLISH SUMMARY: District Collector Anukumar stated that Kerala’s digitalization work has reached 35% completion and is progressing efficiently in Thiruvananthapuram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News