ഇടതുപക്ഷ സർക്കാരിന് എന്തെങ്കിലും സംഭവിച്ചാൽ അത് മതനിരപേക്ഷതയ്ക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന ബോധ്യം ജനങ്ങൾക്കുണ്ട്:മന്ത്രി മുഹമ്മദ് റിയാസ്

muhammed riyas

രാജ്യത്തെ ഇടതുപക്ഷ സർക്കാരിന് എന്തെങ്കിലും സംഭവിച്ചാൽ അത് മതനിരപേക്ഷതയ്ക്ക് വലിയ ആഘാതമുണ്ടാക്കുമെന്നത് ജനങ്ങൾക്കറിയാമെന്ന് മന്ത്രി മുഹമ്മ​ദ് റിയാസ്. മതനിരപേക്ഷത സം​രക്ഷിക്കുയെന്നതാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യം വോട്ടെന്നത് പ്രധാന ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന ശക്തമായ നിലപാടിലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു.

ഇതിനായി സർക്കാർ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ നിയമ വിഷയത്തിൽ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read: ‘കേരളത്തിന്‍റെ വികസനം ലോകത്തിന് മാതൃക’; ഇടതുഭരണം തുടരണമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവന സ്വാഗതം ചെയ്ത് എം വി ഗോവിന്ദൻ മാസ്റ്റർ

കൊവിഡിന് ശേഷം കേരളത്തിലെ ടൂറിസം മേഖലയിൽ വലിയ ഉണർവ് ഉണ്ടായിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ സ്മാരകം പോലുള്ള പുതിയ കേന്ദ്രങ്ങൾ വിദേശികളെ ആകർഷിക്കുന്നുണ്ട്. ടൂറിസത്തെക്കുറിച്ച് പോസിറ്റീവായ വാർത്തകൾ നൽകാൻ അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു, ഇത് സാധാരണക്കാരായ തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഗുണകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് പെൻഷൻ കുടിശിക വരുത്തിയിട്ടില്ലെന്നും തുക വർദ്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാരുകളുടെ കാലത്തെ അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ, പെൻഷൻ മുടങ്ങാതെ ലഭിക്കാൻ എൽഡിഎഫ് ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News