ഇന്ന് വൈകീട്ട് മുടങ്ങിയ സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ സമർപ്പിക്കൽ നാളെ രാവിലെ പുനരാരംഭിക്കും

സ്പാർക്ക് അപ്‌ഡേഷൻ നടക്കുന്നതിനാൽ ബുധനാഴ്ച വൈകിട്ട് താത്കാലികമായി നിർത്തിയ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ നൽകൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിക്കും. ബുധനാഴ്ച വൈകീട്ട് മൂന്ന് മുതലാണ് താൽക്കാലികമായി മുടങ്ങിയത്. നാളെ രാവിലെ അഞ്ചുവരെയാണ് തടസം നേരിടുക.

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകളാണ് ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കേണ്ടത്. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

Also read; പ്രധാന ഉപകരണങ്ങളെല്ലാം സ്ഥാപിച്ചു; കൊച്ചി കാൻസർ റിസർച്ച് സെൻ്റർ ജനുവരിയിൽ നാടിന് സമർപ്പിക്കും

കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News