വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം: പൂര്‍ണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി

VIZHINJAM

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് വീണ്ടും നേട്ടം. പൂർണ്ണ തോതിലുള്ള ഇമിഗ്രേഷൻ ചെക്ക്പോസ്റ്റിന് കേന്ദ്ര അനുമതിയായി. ഇനി ചരക്കുകൾ തുറമുഖത്ത് നിന്നും റോഡ് മാർഗം കൊണ്ടുപോകാൻ സാധിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യഘട്ട കമ്മീഷനിങ് കഴിഞ്ഞ് അടുത്തഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. ഈ ഘട്ടത്തിലാണ് കൂടുതൽ നേട്ടങ്ങൾ വിഴിഞ്ഞത്തെ തേടി എത്തുന്നത്.

പൂർണ്ണ തോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ആണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. ഇനി ചരക്കുകൾ തുറമുഖത്ത് നിന്നും റോഡ് മാർഗ്ഗം കൊണ്ടുപോകാൻ ചെക്ക് പോസ്റ്റ് യാഥാർത്ഥ്യമായാൽ സാധിക്കും. കേന്ദ്ര അനുമതി റെയിൽവഴിയുള്ള ചരക്ക് നീക്കത്തിനും പച്ചക്കൊടി യാണ്. നിലവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നും ദേശീയപാത 66- മായി ബന്ധിപ്പിക്കുന്ന റോഡിൻ്റെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. ഇത് ഒരു മാസത്തിനകം പൂർത്തിയാകും എന്നാണ് വിസിൽ അധികൃതർ അറിയിച്ചിട്ടുള്ളത്.

റോഡ് യാഥാർത്ഥ്യമായാൽ വേഗത്തിൽ തന്നെ എമിഗ്രേഷൻ ചെക്ക് പോസ്റ്റും യാഥാർത്ഥ്യമാകും. വിഴിഞ്ഞത്തിൻ്റെ വാണിജ്യ തലത്തിലുള്ള വളർച്ചയ്ക്ക് കൂടി അനുമതി സഹായകരമാകും. റോഡ് മാർഗ്ഗം ചരക്കുനീക്കം ആരംഭിച്ചാൽ അയൽ സംസ്ഥാനങ്ങൾക്ക് കൂടിയാകും ഇതിൻ്റെ പ്രയോജനം ലഭിക്കുക. ഇത് വിഴിഞ്ഞത്തിൻ്റെ കൂടുതൽ വളർച്ചയ്ക്ക് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News