
കാസർകോഡ് ആസ്വാദകരുടെ മനം കവർന്ന് ചിത്രകാരക്കൂട്ടായ്മയുടെ ചിത്രപ്രദർശനം. കാസർകോഡ് കാഞ്ഞങ്ങാട് ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചിത്രപ്രദർശനം കാണാൻ നൂറുകണക്കിന് ആളുകളാണെത്തുന്നത്. “ആർക്കേവ്” ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചിത്ര പ്രദർശനമൊരുക്കിയത്.
200 അംഗങ്ങളുള്ള സംഘടനയിലെ തെരഞ്ഞെടുക്കപ്പെട്ട 30 ചിത്രകാരൻമാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചിത്രകാരൻമാർക്ക് പുത്തനുണർവാണ് പ്രദർശനം നൽകിയതെന്ന് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് ശില്പി പറഞ്ഞു.
നവംബർ 1ന് ചിത്രകാരി കെ മാധവിയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. ആസ്വാദകർക്ക് ഇഷ്ടപ്പെട്ട ചിത്രം വാങ്ങുന്നതിനും സൗകര്യമേർപ്പെടുത്തിയിരുന്നു. ഒരാഴ്ചയായി നടക്കുന്ന പ്രദർശനം കാണാൻ നിരവധി പേരാണ് ആർട്ട് ഗ്യാലറിയിലേക്കെത്തിയത്. ഇന്ന് വൈകുന്നേരം വാദ്യോപകരണ സംഗീത സദസോടെ ചിത്ര പ്രദർശനം സമാപിക്കും.
ALSO READ: ഇനി യാത്രകള്‍ ആനന്ദകരം: വയോജനങ്ങളുടെ ഉല്ലാസയാത്രയ്ക്കായി ‘ആനന്ദ വണ്ടി’ ഒരുക്കി കോഴിക്കോട് കോർപറേഷൻ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

