‘സംഘിയുടെ പ്രചാരണം പൊളിക്കാൻ ഗൂഗിൾ സെർച്ചും സാധാരണ ബുദ്ധിയും മതിയാകും, എന്നാല്‍ മൗദൂദി-സുഡാപ്പികളുടേത് പല ലെയറുകളായി കെട്ടിപ്പടുത്തത്’: മീഡിയാ വണ്ണിൻ്റെ വ്യാജ വാര്‍ത്തയ്ക്കെതിരെ അസീബ് പുത്തലത്ത്

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മീഡിയാ വണ്ണിനെതിരെ ഇടത് സഹയാത്രികൻ അസീബ് പുത്തലത്ത്. യെലഹങ്ക ബുൾഡോസർ രാജ് രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തെ അപ്രസക്തമാക്കുമെന്നും കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് കര്‍ണാടക സിപിഐഎം പറഞ്ഞെന്നുള്ള വ്യാജവാര്‍ത്തയാണ് മീഡിയാ വണ്‍ പ്രചരിപ്പിച്ചത്. സംഘികള്‍ ചെയ്യുന്നതും മൗദൂദി-സുഡാപ്പികള്‍ ചെയ്യുന്നതും കള്ളം പ്രചരിപ്പിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. മാർക്സിസ്റ്റുകാർ ഹിന്ദുക്കളെ കൊല്ലുന്നേ എന്ന് സംഘികൾ പ്രചരിപ്പിക്കുമ്പോള്‍ മാർക്സിസ്റ്റുകൾ കൊന്നവരിൽ 89% പേരും മുസ്ലിങ്ങളാണെന്ന് മനുഷ്യാവകാശസംഘടന റിപ്പോർട്ട് നൽകി എന്ന് മൗദൂദികൾ പ്രചരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഘിയുടെ പ്രചാരണം പൊളിക്കാൻ ഒരു ലളിതമായ ഗൂഗിൾ സെർച്ചും സാധാരണ ബുദ്ധിയും മതിയാകും. എന്നാല്‍ മൗദൂദി-സുഡാപ്പികളുടെ പ്രചാരണങ്ങൾ പല ലെയറുകളിലായി കെട്ടിപ്പടുക്കപ്പെട്ടിരിക്കും. ഓരോ ലെയറും പൊളിച്ചാലും ചെറിയൊരു സംശയം ജനങ്ങളുടെ മനസ്സിൽ ബാക്കിയാവും. ഒടുവിൽ, തെറ്റായ വിവരങ്ങൾ ജനങ്ങളുടെ മനസ്സിൽ അവശിഷ്ടം പോലെ കിടക്കുകയും, അത് പൂര്‍ണമായും നീക്കം ചെയ്യാൻ വലിയ പരിശ്രമം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം

ബേസിക്കലി ഇരു കൂട്ടരും ചെയ്യുന്ന പണി കള്ളം പ്രചരിപ്പിക്കലാണ്. സംഘികൾ ചെയ്യുമ്പോ അത് പൊളിക്കാൻ ഒരു ഗൂഗിൾ സെർച്ചും അൽപ്പം കോമൺ സെൻസും മതിയെങ്കിൽ മൗദൂദി-സുഡാപ്പികളുടേത് പൊളിക്കാൻ ഒന്നൂടെ ഇരിക്കേണ്ടി വരും. മാർക്സിസ്റ്റുകാർ ഹിന്ദുക്കളെ കൊല്ലുന്നേ എന്ന് സംഘികൾ പ്രചരിപ്പിക്കുമ്പോ, മാർക്സിസ്റ്റുകൾ കൊന്നവരിൽ 89% പേരും മുസ്ലിങ്ങൾ എന്ന് മനുഷ്യാവകാശസംഘടന റിപ്പോർട്ട് നൽകി എന്ന് മൗദൂദികൾ പ്രചരിപ്പിക്കും.

‘മാർക്സിസ്റ്റുകൾ അതിനേത് ഹിന്ദുവിനെ കൊന്നടേ’ എന്ന ചോദ്യത്തിൽ സംഘികൾക്ക് ഉത്തരം മുട്ടും. എന്നാൽ മൗദൂദികൾ പിന്നെയെങ്ങനെ മനുഷ്യാവകാശ സംഘടന ഇങ്ങനൊരു റിപ്പോർട്ട് കൊടുത്തു എന്ന് തിരിച്ച് ചോദിക്കും. എന്നാ ആ റിപ്പോർട്ടെവിടെ എന്ന് നമ്മൾ ചോദിക്കുമ്പോ അരമണിക്കൂർ നേരത്തേക്ക് മീഡിയാവൺ ന്യൂസ് ലിങ്കായി ഇട്ട് മുക്കിയ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കൊണ്ട് തരും.

പിന്നെ പണി ഇടതുപക്ഷക്കാർക്കാണ്‌. അങ്ങനെയൊരു റിപ്പോർട്ട് ഇല്ല എന്ന് തെളിയിക്കുമ്പോഴും മാർക്സിസ്റ്റുകൾ പക്ഷേ മുസ്ലിങ്ങളെ അത്രയും കൊന്ന് കാണില്ലേ എന്ന സംശയം പലർക്കും ബാക്കിയാവും. അത് പൊളിക്കുമ്പോ 89% എന്നത് കള്ളമായാലും അവർ കൊന്നവരിൽ ഒരു 50% എങ്കിലും മുസ്ലിങ്ങളാവും എന്നാവും. അതും തെറ്റാണെന്ന് തെളിയിച്ചാലും എന്തായാലും അവർ ആളെക്കൊല്ലുന്നുണ്ട് എന്ന് ജനങ്ങൾ ഉറപ്പിക്കും‌.

ചുരുക്കത്തിൽ മൗദൂദിക്കള്ളങ്ങൾക്ക് പല ലെയറുകളാണ്. ലെയറുകൾ പലത് പൊളിച്ചാലും ഏതെങ്കിലുമൊക്കെ ലെയർ നാട്ടുകാരുടെ മനസിൽ കിടക്കും. അതിന്റെ താഴെത്തട്ട് കാണും വരെ കമ്മികൾ വെള്ളം കോരണം.

നാട് നശിക്കാൻ കാത്തിരിക്കുന്ന മൗദൂദി നാറികൾക്ക് പഞ്ചായത്ത് കിണറ്റിലേക്ക് ഒറ്റ കൈക്കുമ്പിൾ വിഷമൊഴിച്ചാൽ മതി, നാട് നന്നായിരിക്കാൻ ആഗ്രഹമുള്ളവർക്ക് കിണറ്റിലെ ഓരോ തുള്ളിയും പൂരിഫൈ ചെയ്യേണ്ടി വരും. ഗതികേട് തന്നെ.!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News