ആശമാർക്ക് ആശ്വാസമായി; ഓണറേറിയം വർദ്ധനവിൽ LDF സർക്കാരിന് നന്ദി അറിയിച്ച് ആശ പ്രവർത്തകർ

pinarayi vijayan cm of kerala

സംസ്ഥാന ബജറ്റിൽ ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് കോഴിക്കോട് നഗരത്തിൽ ആശ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. LDF സർക്കാരിന് നന്ദി അറിയിച്ചാണ് ആശ വർക്കർമാർ തെരുവിലിറങ്ങിയത്.

ബജറ്റിൽ ആശ വർക്കർമാർക്ക് 1000 രൂപയുടെ അധിക വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ആശ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ വീതം വർധിപ്പിക്കുന്നത്. സർക്കാർ എടുത്ത ഈ തീരുമാനത്തിൽ വലിയ സന്തോഷത്തിലാണ് ആശ പ്രവർത്തകർ. നന്ദി അറിയിച്ചുള്ള പ്രകടനം കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്ത് നിന്നാണ് ആരംഭിച്ചത്. പാളയം വഴി നീങ്ങിയ പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു.

Also read : ഒരു സഹോദരനെ നഷ്ടപ്പെട്ട പോലെ വേദന; സി ജെ റോയിയുടെ വിയോഗത്തിൽ ഗോകുലം ഗോപാലൻ

ആശ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി പി പി പ്രേമ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി. സർക്കാരിന്റെ ക്ഷേമപരമായ നിലപാടുകൾ തൊഴിലാളി വർഗത്തിന് വലിയ ആശ്വാസമാണെന്ന് നേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News