തിരുവനന്തപുരത്ത് പെയിന്റടിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു

electric shock

തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആസാം സ്വദേശി കാജോൾ ഹുസൈനാണ് (21) മരിച്ചത്.

ടെക്നോ പാർക്കിലെ ക്വസ്റ്റ്‌ കമ്പനിയിലെ കെട്ടിടത്തിന്റെ ചുമർ പെയിന്റടിക്കുന്നതിനിടെയാണ് അപകടം. പെയിന്റടിക്കുന്നതിന് മുന്നേ വാട്ടർ ഗൺ ഉപയോഗിച്ച് ചുമർ കഴുകുന്നതിനിടയിൽ 110 കെ വി വൈദ്യുത കമ്പിയിൽ വാട്ടർ ഗൺ തട്ടിയാണ് ഷോക്കേറ്റ് അപകടം സംഭവിച്ചത്.

ALSO READ: ‘ഗുരുവിന്റെ ആശയങ്ങൾ പിന്തുടരുന്ന സർക്കാർ’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ചതിന് പിന്നാലെ സ്വാമി ശുഭാംഗാനന്ദയ്ക്ക് നേരെ കോൺഗ്രസ്-ബിജെപി സൈബറാക്രമണം

അപകടം നടന്ന ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ALSO READ : ’40 വർഷത്തിനിടയിൽ കൃഷി വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് കേര പദ്ധതി; പദ്ധതി വയനാട്ടിലെ കാപ്പി, റബ്ബർ കർഷകർക്ക് വലിയ സഹായകമാകും’; മന്ത്രി പി പ്രസാദ്

Emglish summary : Worker died of electric shock in Thiruvananthapuram while painting the walls of a building.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News