
നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കാൻ സാധ്യത. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം സുഗമമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പ്രതിപക്ഷം സഹകരിക്കാത്ത സാഹചര്യത്തിലാണ് സഭ സമ്മേളനം അവസാനിപ്പിക്കുന്നത്. ശബരിമല വിഷയത്തിൽ ഊന്നി സഭ സ്തംഭിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം എന്നാൽ ഒരു ഘട്ടത്തിൽ പോലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാൻ തയ്യാറായിട്ടില്ല.
പതിനഞ്ചാം കേരള നിയമസഭ 18 അടിയന്തര പ്രമേയങ്ങൾ ചർച്ചയ്ക്ക് എടുത്തു എന്ന പ്രത്യേകതയും നിലനിൽക്കുന്നു. ബജറ്റ് ചർച്ചയിലും നിർണായകമായുള്ള ബില്ലുകളുടെ ചർച്ചയിലും പങ്കെടുക്കാതെ ദിനംപ്രതി പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിൻ്റെ സാധ്യത പരിശോധിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് ധനാഭ്യർത്ഥന പാസാക്കിയാകും സഭ പിരിയുക.
English summary : The assembly session is likely to conclude today. Budget request will be passed

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

