പലജീവിതങ്ങൾ കുറിച്ചിട്ട ‘അതിജീവിതം’; എ വി മുകേഷിന്റെ പുസ്തകം പ്രകാശനം ചെയ്തു

book release + AV Mukesh

പാലക്കാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ്‌ ക്യാമറമാൻ ആയിരുന്ന എ വി മുകേഷിന്റെ പുസ്തകം ‘അതിജീവിതം’ പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മാതൃഭൂമി എം ഡി എം വി ശ്രേയാംസ് കുമാർ പുസ്തകം മുകേഷിന്‍റെ അമ്മക്കും ഭാര്യക്കും നൽകിയാണ് പ്രകാശനം ചെയ്തത്. യാത്രകളിലും ജോലികൾക്കിടയിലും മുകേഷ് കണ്ട കാഴ്ചകൾ കുറിച്ച കുറിപ്പുകളാണ് പുസ്തകമായി പുറത്തെത്തുന്നത്. എല്ലാം മനുഷ്യനോട് ചേർന്ന് നിൽക്കുന്ന രചനകൾ. ഇതാണ് മരണ ശേഷം ആദരമായി പുസ്തക രൂപത്തിൽ മാതൃഭൂമി ബുക്ക്സ് ഇറക്കിയത്.

ALSO READ; സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് പൂർത്തിയാകും; സമയം നീട്ടി നൽകുന്നതിലെ സുപ്രീംകോടതി തീരുമാനവും ഇന്ന്

വിവിധ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിൽ മുകേഷ് എഴുതിയ ലേഖനങ്ങൾ അടങ്ങിയതാണ് പുറത്തിറക്കിയ പുസ്തകം. സാധാരണക്കാരായ ആളുകളുടെ പ്രശ്നങ്ങൾ കണ്ടെത്തി മുകേഷ് മറ്റുള്ളവരെ അറിയിച്ചെന്നും യഥാർഥ മനുഷ്യൻ ചെയ്യേണ്ട കടമ മുകേഷ് നിർവഹിച്ചെന്നും എം വി ശ്രേയാംസ് കുമാർ പറഞ്ഞു. പരിപാടിയിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ രാജീവ് ദേവരാജ്, മാതൃഭൂമി ബുക്സ് മാനേജർ നൗഷാദ്, പ്രസ് ക്ലബ്‌ പ്രസിഡന്റ് ഇ പി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News