അതിരമ്പുഴ ഡിവിഷനിലെ പരാജയം: തോറ്റത് കോൺഗ്രസ് കാലുവാരിയത് കൊണ്ടെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

kottayam + kerala congress fail

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റിന്‍റെ തോൽവി കോൺഗ്രസ് കാലു വാരിയത് മൂലമെന്ന് പരാതി. അഡ്വ ജെയ്സൺ ജോസഫിനെ അതിരമ്പുഴ ഡിവിഷനിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയാണ് പരാജയപ്പെടുത്തിയത്. സംസ്ഥാനത്തും ജില്ലയിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് യുഡിഎഫ് കൈവരിച്ചത്.

എന്നിട്ടും യുഡിഎഫിന്റെ ഉറച്ച കോട്ടയായ ജില്ലാ പഞ്ചായത്തിലെ അതിരമ്പുഴ ഡിവിഷനിൽ എൽഡിഎഫിനായിരുന്നു വിജയം. ഇത് കോൺഗ്രസ് കാലുവാരിയത് മൂലമാണെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പരാതി.

ALSO READ; തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കോൺ​ഗ്രസ് കൂട്ട്കച്ചവടം തുറന്ന് പറഞ്ഞ് കോൺ​ഗ്രസ് സ്ഥാനാർത്ഥി

ഈ ഡിവിഷൻ ഉൾപ്പെടുന്ന പഞ്ചായത്തിലും, ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. എന്നിട്ടും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് കൂടിയായ അഡ്വ ജയ്സൺ ജോസഫ് പരാജയപ്പെട്ടു. കേരളാ കോൺഗ്രസ് എമ്മിലെ ജിം അലക്സാണ് ജെയ്സനെ പരാജയപ്പെടുത്തിയത്. അതിരമ്പുഴയിലെ തോൽവി അന്വേഷിക്കണം എന്നാണ് കേരള കോൺഗ്രസിന്‍റെ നിലപാട്. ഈ ആവശ്യം ഉന്നയിച്ച് യുഡിഎഫ് നേതൃത്വതെ പരാതിയും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News