പെന്തക്കോസ്ത് സഭ ആസ്ഥാനത്തെ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

youth congress suspension

യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. കോൺഗ്രസ് പാർട്ടിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പെന്തക്കോസ്ത് സഭ ആസ്ഥാനത്ത് നടത്തിയ ആക്രമണം കാട്ടിയതിനാണ് നടപടി. ഐ പി സി യുടെ തിരുവല്ല കുമ്പനാട് സഭാ ഹെഡ് ഓഫീസിലാണ് അക്രമം കാട്ടിയത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബ്രൈറ്റ് കുര്യനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലാണ് നടപടിയുടുത്തത്.

Also read: ‘പാർട്ടിയിൽ വീണ്ടും സജീവമാകണം’: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെ സുധാകരൻ

അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചയാളെ വീണ്ടും സസ്പെൻഡ് ചെയ്ത് പാർട്ടി. പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച ഡിസിസി വൈസ് പ്രസിഡൻ്റിനെയാണ് സസ്പെൻ്റ് ചെയ്തത്. ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കലിനെതിരെയാണ് നടപടി. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫാണ് സസ്പെൻ്റ് ചെയ്തത്. ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ പണം വാങ്ങി സ്ഥാനാർത്ഥിത്വം നൽകുന്നുവെന്നാരോപിച്ച് ഇന്നലെ ജയിംസ് പന്തമാക്കൽ രാജിവെച്ചിരുന്നു. ഗുരുതരമായ പാർട്ടി അച്ചടക്കലംഘനം നടത്തിയെന്ന് പറഞ്ഞാണ് ജെയിംസ് പന്തമാക്കനെ കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News