“മണക്കാട് വയോദ്ധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഘം പിടിയിൽ; പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം; പാങ്ങോട് ആനകൊമ്പ് കേസിൽ പ്രത്യേക അന്വേഷണസംഘം”: സിറ്റി പൊലീസ് കമ്മീഷണർ

k karthik ips interacting with media

തിരുവനന്തപുരം മണക്കാട് വയോദ്ധികയെ ആക്രമിച്ച് ഏഴര പവൻ സ്വർണം മോഷ്ടിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക് അറിയിച്ചു. പ്രതികളായ ഷീബ, റീന രാജൻ, ശരത് എന്നിവർ ചേർന്ന് 75 ഗ്രാം സ്വർണഭരണങ്ങളാണ് കവർന്നത്. മോഷ്ടിച്ചതിൽ കുറച്ച് ആഭരണങ്ങൾ പണയം വച്ചു. കുറച്ച് സ്വർണം പ്രതികളിൽ നിന്നും കണ്ടെത്തിയതായും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ്, സംഭവത്തിൽ ഒരു പ്രതി കൂടി ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരമെന്നും അയാളെ തിരിച്ചറിഞ്ഞതായും അ​ദ്ദേഹം പറഞ്ഞു. പിടികൂടിയ പ്രതികളിൽ ഒരാൾ മറ്റ് 9 കേസുകളിൽ പ്രതിയാണ്. സംഘത്തിലെ ഒരു സ്ത്രീക്ക് കൊലപാതകമടക്കം കേസുകളുണ്ട്. മോഷണം കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് നടത്തിയത്. സമയം അടക്കം പദ്ധതി ഇട്ടാണ് കവർച്ച നടത്തിയത്.

Also read : “ആലിൻ ഷെറിന്റെ മഹത്തായ അവയവദാനത്തിന് നാടിന്റെ ആദരം, സംസ്കാരം ഔദ്യോ​ഗിക ബഹുമതികളോടെ നടത്തും”: മുഖ്യമന്ത്രി പിണറായി വിജയൻ

പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് ആനകൊമ്പ് കാണാതായ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News