കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

kochi + Attempt to hit police with car

കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം സ്വദേശിയാണെന്നാണ് സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെയാണ് കലൂരില്‍ വാഹന പരിശോധനയ്ക്കിടെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എ എസ് ഐ പി എൻ സന്തോഷിനെ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.

ALSO READ; എഐക്കും ലജ്ജ തോന്നും! അടുത്ത തവണ ഇതൊക്കെ കോൺഗ്രസ് ശ്രദ്ധിക്കുമല്ലോ ? മന്ത്രി വീണാ ജോർജിനെ ‘Roral’ പൊലീസ്’ ആക്രമിക്കുന്ന ഫോട്ടോയുമായി കോൺഗ്രസ്

ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞു. സഡൻ ബ്രേക്ക് ഇട്ടതോടെ എ എസ് ഐ തെറിച്ചു വീഴുകയായിരുന്നു. പരുക്കേറ്റ എ എസ് ഐ സന്തോഷ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. കൊല്ലം കുന്നത്തൂര്‍ രജിസ്ട്രേഷനിലുള്ള കാറില്‍ സഞ്ചരിച്ചയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ നോര്‍ത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News