
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആറ്റിങ്ങൽ നഗരസഭ ഭരണം വീണ്ടും എൽഡിഎഫിന്. 32 ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 16 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു.
എം പ്രദീപ് (തച്ചൂര്‍ക്കുന്ന്), പ്രിയ സാബു(ആറാട്ടുകടവ്), ഗായത്രിദേവി സി ആര്‍(ഗ്രാമം), അനൂപ് ആര്‍ എസ്(വേലംകോണം), ആര്‍ രാജു (തോട്ടവരം), അനസ് ഇ (ചിറ്റാറ്റിന്‍കര), ശ്രീജിത്ത് ജി എച്ച് (മേലാറ്റിങ്കല്‍), എം താഹിര്‍ (വലിയകുന്ന്) രേഖ ആര്‍ എസ് (വിളയില്‍മൂല), ശ്യം ആര്‍ കെ (പാലസ്) മിനി ഒ എസ് (എസി എസി നഗര്‍), ബിനു ജി എസ് (ടൗണ്‍), തുളസീധരന്‍ നായര്‍ കെ (പച്ചംകുളം), തങ്കമണി പി എ(കരിച്ചില്‍), നയന അനീഷ് (അമ്പലമുക്ക്), രമ്യ എം ആര്‍ (കുഴിമുക്ക്), എന്നിവരാണ് ആറ്റിങ്ങൽ നഗരസഭയിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥികൾ.
യുഡിഎഫ്, എൻഡിഎ- 7, സ്വതന്ത്രര്‍-2 എന്നിങ്ങനെയാണ് മറ്റ് മുന്നണികൾക്ക് ലഭിച്ച സീറ്റുകൾ. 68.66% ആയിരുന്നു ആറ്റിങ്ങൽ നഗരസഭയിലെ പോളിംഗ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

