
ആറ്റുകാൽ പൊങ്കാലയുടെ മാലിന്യങ്ങൾ നീക്കിയെന്ന തിരുവനന്തപുരം മേയറുടെ വാദങ്ങൾ പൊളിയുന്നു. ക്ഷേത്രപരിസരത്തടക്കം പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകളും പേപ്പർ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കാത്ത നിലയിൽ കണ്ടെത്തി. പൊങ്കാല നടന്ന ദിവസം എട്ടരയോടെ നഗരം പൂർണമായും ശുചീകരിച്ചു എന്നായിരുന്നു മേയർ ഉയർത്തിയ വാദം. ഒറ്റരാത്രികൊണ്ട് നഗരം വൃത്തിയാക്കിയെന്നും, 811 ടണ്‍ മാലിന്യം നീക്കം ചെയ്‌തെന്നുമായിരുന്നു നഗരസഭയുടെ വാദം. എന്നാൽ പല ഭാഗങ്ങളിലും പൊങ്കാല കലവും, കട്ടകളും ഒക്കെ നീക്കം ചെയ്യാത്ത നിലയിലാണ് ഉള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

