‘കൊല്ലാൻ സെക്കൻഡുകൾ മതി’; ഗർഭച്ഛിദ്രത്തിന് വിമ്മതിച്ച പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്

Rahul Mamkootathil audio clip

ഗർഭച്ഛിദ്രത്തിന് വിമ്മതിച്ച പെൺകുട്ടിയെ കൊല്ലുമെന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്ന ഓഡിയോ ക്ലിപ് പുറത്ത്. ‘എനിക്ക് തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാ താൻ വിചാരിക്കുന്നേ?’ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് പറയുന്നത് പുറത്തെത്തിയ ഓഡിയോ ക്ലിപ്പിൽ കേൾക്കാൻ സാധിക്കും.

രാഹുൽ മാങ്കൂട്ടത്തിൽ എന്ന് വ്യക്തി എത്രത്തോളം വലിയ മാലിന്യമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്ന ഓഡിയോ ക്ലിപ്പ്. കുട്ടിയ വളർത്തണമെന്ന പെൺകുട്ടിയുടെ തീരുമാനത്തെ മാനിക്കാതെ രാഹുൽ സംസാരിക്കുന്നത് ഓഡിയോ ക്ലിപ്പിൽ കേൾക്കാൻ സാധിക്കും.

Also Read: കൊല്ലുമെന്ന രാഹുലിന്റെ ഭീഷണി: കാണാതായതും ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തതുമായ യുവതികളെ പറ്റി അന്വേഷണം വേണമെന്ന് ഡോ. പി സരിൻ

ഗർഭച്ഛിദ്രത്തിന് വ‍ഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നാണ് രാഹുലിന്റെ ഭീഷണി. ടെപംർ തെറ്റുമ്പോൾ എന്തും പറയാനുള്ള ആളല്ല താനെന്ന് പെൺകുട്ടി പറയുന്നുണ്ട്. പറയുന്ന ആദർശം കുറച്ചെങ്കിലും ലൈഫിൽ കൊണ്ടുവരണമെന്ന് പെൺകുട്ടി രാഹുലിനോട് പറയുന്നുണ്ട്. കുഞ്ഞിനെ അന്തസ്സോടെ വളർത്തുമെന്ന് പെൺകുട്ടി പറയുമ്പോൾ അത് ഭ്രാന്താണെന്നും രാഹുൽ പറയുന്നുണ്ട്.

ഓഡിയോയുടെ അവസാനഭാഗത്തിൽ എനിക്ക് തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാ താൻ വിചാരിക്കുന്നേ? എന്ന് രാഹുൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഓഡിയോ ക്ലിപ് താ‍ഴെ:-

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News