കരിമാന്‍തോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം: മരണം രണ്ടായി

autoriksha overturned accident in pathanamthitta

പത്തനംതിട്ടയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി. തോട്ടിലെ തെരച്ചിലിൽ കണ്ടെത്തിയ യദു കൃഷ്ണൻ (4 വയസ്) മരിച്ചു. അപകട സമയത്ത് തന്നെ ആദിലക്ഷ്മി (7 വയസ് ) മരിച്ചിരുന്നു. ഇന്ന് വൈക്കീട്ടോടെയാണ് അപകടം നടന്നത്. കരുമാന്‍തോട് തൂമ്പാക്കുളത്തുവെച്ചായിരുന്നു അപകടം ഉണ്ടായത്.

Also read: മുന്നറിയിപ്പ്; ഈ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത

കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ആറ് കുട്ടികളായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി.

English Summary : Two children died in an accident in Pathanamthitta when an autorickshaw fell into a ditch. Yadu Krishnan (4 years old), who was found in the ditch, died. Adilakshmi (7 years old) had died at the time of the accident. The accident happened in the wee hours today. The accident took place at Thumbakulam in Karumanthodu.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News