അഞ്ച് പേർക്ക് പുതു ജീവൻ നൽകി 17 വയസ്സുകാരി അയോന മോൺസൺ യാത്രയായി

organ transplant ayona

അഞ്ച് പേർക്ക് പുതു ജീവൻ നൽകി സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച 17 വയസ്സുകാരി. കണ്ണൂർ പയ്യാവൂർ സ്വദേശിനി അയോന മോൺസണിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരത്തുള്ള യുവതിയാണ് കെ സോട്ടോ വഴി അയോനയുടെ വൃക്ക സ്വീകരിച്ചത്. വിമാന മാർഗമാണ് വൃക്ക തിരുവനന്തപുരത്തേക്ക് എത്തിച്ചത്. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണ് തിരുവനന്തപുരത്ത് നടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അയോനയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.

കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ അനുവാദം നൽകിയതോടെ വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് കൊണ്ടുവരുകയായിരുന്നു. കേസോട്ടോ വഴി അവയവം സ്വീകരിക്കാൻ രജിസ്റ്റർ ചെയ്ത യുവതിയാണ് അവയവം സ്വീകരിച്ചത്.

Also read; സംസ്ഥാനത്ത് ആഭ്യന്തര വിമാന സർവീസ് ഉപയോ​ഗിച്ചുള്ള ആ​ദ്യ അവയവ മാറ്റം; പതിനേഴുകാരിയുടെ കിഡിണിയുമായി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്നെത്തുന്നു

വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
ഹോൾഡ് ലിവർ, കോർണിയ അടക്കമുള്ള അയോന മോൺസണിന്റെ മറ്റ് അവയവങ്ങൾ തലശ്ശേരിയിലും കോഴിക്കോട്ടും ഉള്ളവർക്കും ദാനം ചെയ്തു. അവയവം എത്തിച്ച ഇൻഡിഗോയുടെ ഭാഗത്തുനിന്നും മികച്ച സഹകരണമാണ് ഉണ്ടായതെന്നും കേ-സോട്ടോ അധികൃതർ പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News