അയ്യപ്പഭക്തർക്ക് അഭയമായി കോട്ടയം പാമ്പാടിയിലെ സിപിഐ എം പാർട്ടി ഓഫീസ്

CPIM PARTY OFFICE

അയ്യപ്പഭക്തർക്ക് അഭയമായി കോട്ടയം പാമ്പാടിയിലെ സിപിഐ എം പാർട്ടി ഓഫീസ്. സിപിഐ എം പുതുപ്പളളി എരിയകമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്ന സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനുള്ളിലാണ് 10 ൽ അധികം വരുന്ന അയ്യപ്പഭക്തന്മാർ വിരിവെച്ച് ഇരുമുടികെട്ട് ഇറക്കിവെച്ചത്.

ഇവർ വന്ന വാഹനത്തിന് സൗകര്യം കുറവായിരുന്നതിനാൽ യാത്രചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഇതോടെ വാഹനം തിരിച്ചയച്ച് മറ്റൊരു വാഹനത്തിനായി കാത്തുനിൽക്കുമ്പോഴാണ് വിശ്രമിക്കാൻ പാർട്ടി ഓഫീസിൽ അഭയം തേടിയത്. പാർട്ടി ഓഫീസിലെത്തിയ സംഘം ഇരുമുടി ഇറക്കി വിരിവെച്ചത് വാഹനം വരുന്നത് വരെ ഇവിടെ വിശ്രമിച്ചു.

ALSO READ: സ്കൂൾ കായികമേളയുടെ ഒരുക്കങ്ങൾ പൂർണം; വെല്ലുവിളിയായി മഴ, ഇൻഡോർ സ്റ്റേഡിയം സജ്ജമാക്കിയതായും മന്ത്രി വി ശിവൻകുട്ടി

ഓഫീസ് സെക്രട്ടറി ഐസക്ക് ഈ സമയം ഇവർക്ക് ആവശ്യമുള്ള എല്ലാസൗകര്യവും ചെയ്‌തു നൽകി. കോട്ടയം കുടമാളൂരിൽനിന്നുള്ള സംഘത്തിനാണ് പാർട്ടി ഓഫീസ് ആശ്രമമായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News