അയ്യപ്പ സംഗമം; നാണവും മാനവും ഇല്ലാതെ ചിലര്‍ കള്ളപ്രചരണം നടത്തുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

mv-govindan + udf + bjp

ആഗോള അയ്യപ്പ സംഗമത്തിനെതിരെ നാണവും മാനവും ഇല്ലാതെ ചിലര്‍ പച്ചക്കള്ളം പ്രചരിപ്പിക്കുയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് 3000 പേരെ പങ്കെടുപ്പിക്കാനാണ്. എന്നാല്‍ 4600 പേര്‍ പങ്കെടുത്തെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചതിലും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. മലയാളത്തെ സംബന്ധിച്ച് വലിയ നേട്ടമാണ് മോഹന്‍ലാലിന് ലഭിച്ച ഫാല്‍ക്കേ പുരസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിന് ആവേശകരമായ നേട്ടമാണിത്. ലാലിനെ ഇന്നലെ വിളിച്ച് അഭിനന്ദനം അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read- കോഴിക്കോട് മെഡിക്കൽ കോളേജിൽ ‘കരുതൽ’ വിശ്രമകേന്ദ്രം തുറന്നു

ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് മോഹന്‍ലാല്‍ പുസ്‌കാരത്തിന് അര്‍ഹനായത്. 2004ല്‍ മലയാളിയായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ശേഷം അവാര്‍ഡ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള നടനാണ്.
ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കാണ് കഴിഞ്ഞ വര്‍ഷം ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News