എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതിയമ്മയ്ക്ക് വിടചൊല്ലി നാട്

B SARASWATHI AMMA

എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതിയമ്മ ഓർമ്മയായി. കോട്ടയം ഏറ്റുമാനൂർ കാരൂർ വീട്ടുവളപ്പിൽ നടന്ന പൊതുദർശനത്തിലും സംസ്കാര ചടങ്ങിലും നിരവധി പേർ പങ്കെടുത്തു. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി.എൻ. വാസവൻ പുഷ്പചക്രം സമർപ്പിച്ചു.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. അന്തരിച്ച എം ഇ നാരായണക്കുറുപ്പാണ് ഭർത്താവ്.

ALSO READ: ‘സസ്‌പെൻഡ് ചെയ്ത ആൾ എങ്ങനെയാണ് തദ്ദേശ ഇലക്ഷനിൽ സ്ഥാർത്ഥികളെ നിശ്ചയിക്കുന്നത്? പാലക്കാട്ടെ പാർട്ടി മുതലാളി ഷാഫിക്ക എന്തേ അയാളെ മാറ്റി നിർത്തിയില്ല?’; കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി അഡ്വ. സി ഷുക്കൂർ

പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണു, മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രൻ എന്നിവർ മക്കളാണ്. ചലച്ചിത്രകാരി ബീന പോൾ, അപർണ രാമചന്ദ്രൻ എന്നിവരാണ് മരുമക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News