താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം: ലുക്ക് ഔട്ട് നോട്ടീസുള്ള ലീഗ് നേതാവ് ബാബു കുടുക്കിൽ യുഡിഎഫ് സ്ഥാനാർഥി

UDF BABU KUDUKKIL

താമരശ്ശേരിയിൽ ലുക്ക് ഔട്ട് നോട്ടീസുള്ള ലീഗ് നേതാവിനെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറക്കി യുഡിഎഫ്.

ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിലിനെയാണ് താമരശ്ശേരി പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. താമരശ്ശേരി പഞ്ചായത്ത് 11 ആം വാർഡിലേക്കാണ് ബാബുവിനെ യുഡിഎഫ് മത്സരിപ്പിക്കുന്നത്.

ALSO READ: യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ കടുത്ത വിമർശനമുന്നയിച്ച് ഉമർ ഫൈസി മുക്കം

പ്ലാൻ്റിൽ നടന്ന ആക്രമണത്തിൽ പ്രതിയായ ബാബു ഒളിവിൽ പോയതിനെ തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ബാബുവിനെ ലീഗ് നേതൃത്വം സ്ഥാനാർത്ഥിയാക്കി. ഒളിവിൽ കഴിയുന്നതിനിടെയാണ് നാമനിർദേശ പത്രിക നൽകിയത്. നോമിനേഷൻ നൽകുന്നതിൻ്റെ മുന്നോടിയായി രേഖകൾ അറ്റസ്റ്റ് ചെയ്യാൻ ബാബു കോഴിക്കോട്  ഗസറ്റഡ് ഓഫീസറുടെ മുന്നിൽ ഹാജരായതായി പോലീസിന് വിവരം ലഭിച്ചു. ഇതിനായി സഹായിച്ച മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹാഫിസ് റഹ്മാനെ പോലീസ് ചോദ്യം ചെയ്തു. ബാബു കുടുക്കിലിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.അതേസമയം അക്രമവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി.  കരിമ്പാലക്കുന്ന് സ്വദേശി അനീസിനെയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് കിഴിലുള്ള ക്രൈം സ്കോഡും,പോലീസും ചേർന്ന്   പിടികൂടിയത്, ഇതോടെ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 23 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News