
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (26/10/2025) മുതൽ 28/10/2025 വരെയും; കർണാടക തീരത്ത് ഇന്ന് (26/10/2025) മുതൽ 30/10/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
26/10/2025 മുതൽ 28/10/2025 വരെ: കേരള, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
26/10/2025 മുതൽ 28/10/2025 വരെ & 30/10/2025: കർണാടക തീരങ്ങളിലും, അതിനോട് ചേർന്ന സമുദ്രഭാഗങ്ങളിലും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Also Read: അതിശക്ത മഴ മുന്നറിയിപ്പ് ; നാളെ പത്ത് ജില്ലകളിൽ അലർട്ട്
പ്രത്യേക ജാഗ്രത നിർദേശം
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ഇന്ന് (26/10/2025) വൈകുന്നേരത്തോടുകൂടി മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് ശക്തി പ്രാപിക്കാൻ സാധ്യത.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ നാളെ (27/10/2025) വൈകുന്നേരത്തോടുകൂടി മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 100 കിലോമീറ്റർ വരെയും 28/10/2025 രാവിലെയോടുകൂടി 90 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് ശക്തി പ്രാപിക്കാൻ സാധ്യത.
Also Read: അടൂരിൽ കോൺഗ്രസ് കൗൺസിലർ സിപിഐഎമ്മിൽ ചേർന്നു
ആന്ധ്രാപ്രദേശ് തീരം
ആന്ധ്രപ്രദേശ്, യാനം തീരങ്ങളിൽ 35- 45 kmph വരെയും ചില അവസരങ്ങളിൽ 55 kmph വരെയും വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്നു. 27/10/2025 രാവിലെ മുതൽ 45 – 55 kmph വരെയും ചില അവസരങ്ങളിൽ 65 kmph വരെയും; 28/10/2025 രാവിലെ മുതൽ 60 – 70 kmph വരെയും ചില അവസരങ്ങളിൽ 80 kmph വരെയും; 28/10/2025 വൈകുന്നേരം മുതൽ 29/10/2025 രാവിലെ വരെ 90 – 100 kmph വരെയും ചില അവസരങ്ങളിൽ 110 kmph വരെയും കാറ്റിന്റെ വേഗത കൂടാനും; 29/10/2025 ഉച്ചയോട് കൂടി 60 – 70 kmph വരെയും ചില അവസരങ്ങളിൽ 80 kmph വരെയും; 29/10/2025 വൈകുന്നേരത്തോടെ 45 – 55 kmph വരെയും ചില അവസരങ്ങളിൽ 65 kmph വരെയും കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.
തമിഴ്‌നാട് തീരം
തമിഴ്‌നാട് തീരങ്ങൾ, പുതുച്ചേരി തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ 26/10/2025 മുതൽ 30/10/2025 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ
മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 27/10/2025 ൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
വടക്കു കിഴക്കൻ അറബിക്കടൽ, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം
വടക്കു കിഴക്കൻ അറബിക്കടൽ, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ ഇന്നും നാളെയും (26/10/2025, 27/10/2025) മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ എത്രയും വേഗം തന്നെ ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് നിർദേശിക്കുന്നു.
മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.
മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

