കൊല്ലം ജില്ലയില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് എക്‌സലന്‍സ് പുരസ്‌കാരം

kollam-badge-of-excellence-excise-dpt-kerala

കൊല്ലം ജില്ലയില്‍ നിന്ന് അഞ്ച് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന്റെ ബാഡ്ജ് ഓഫ് എക്സലന്‍സ് പുരസ്‌കാരത്തിന് അര്‍ഹരായി. കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജു എസ് എസ്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ് സി പി, പ്രിവന്റ്‌റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍ ജെ ആർ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത് ബി എസ്, അനീഷ് എം ആർ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ മേജര്‍ മയക്കുമരുന്ന് കേസുകള്‍ കണ്ടെടുത്തത് കൊല്ലം സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 250 കിലോയിലധികം കഞ്ചാവും അര കിലോയിലധികം എം ഡി എം എയും, എൽ എസ് ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍, മയക്കുമരുന്ന് ഗുളികകള്‍, ഹെറോയിന്‍ എന്നിവ കണ്ടെടുത്ത് ജില്ലയിലെ നിരവധി മയക്കുമരുന്ന് മൊത്ത വില്പനക്കാര്‍ക്ക് എതിരെ കേസെടുത്തിരുന്നു.

Read Also: താരസംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദം: അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് തുടങ്ങി

കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം നൗഷാദ്, അസി. എക്‌സൈസ് കമ്മീഷണര്‍ ആർ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം ഇത്രയധികം കേസുകള്‍ കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News