കോഴിക്കോട് ബാലുശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

BALUSSERY BUS BIKE ACCIDENT

കോഴിക്കോട് ബാലുശ്ശേരിയിൽ വാഹനാപകടം. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അർച്ചന ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു. രമേശനാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ ബാലുശ്ശേരി മുക്കിൽ സ്വകാര്യ ചിട്ടി കമ്പനിയിലെ കലക്ഷൻ ഏജന്റ് ആണ്.

താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അർച്ചന ബസ്, ബസ് സ്റ്റാൻഡിന് മുൻവശത്ത് വച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ ബസിനുള്ളിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് ആണ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ALSO READ: ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി; ഗുരുതര പരുക്ക്

ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് പരുക്ക് പറ്റിയ ആളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ബസ് അമിത വേഗതയിൽ ആയിരുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ENGLISH SUMMARY: A motorcyclist was seriously injured after being hit by an Archana bus in Balussery, Kozhikode. The bus was travelling from Thamarassery to Koyilandy. The injured has been identified as Rameshan.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News