
പന്ത്രണ്ടാം ഉഭയകക്ഷി കരാറിലും ഒൻപതാം ജോയിന്റ് നോട്ടിലും അംഗീകരിക്കപ്പെട്ട പ്രകാരമുള്ള ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കിംഗ് എന്ന ആവശ്യം സമയബന്ധിതമായി നടപ്പിലാക്കാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയും നടപടികളിൽ പ്രതിഷേധിച്ച് കൊണ്ട് ബാങ്കിംഗ് മേഖലയിലെ ഒൻപത് പ്രമുഖ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തിട്ടുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.
തിരുവനന്തപുരത്ത് കാനറാ ബാങ്ക് സർക്കിൾ ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തിൽ തസ്തിക ഭേദമന്യേ ജീവനക്കാർ പങ്കെടുത്തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എസ്ബിഎസ് പ്രശാന്ത്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് അഖിലേന്ത്യാ ട്രഷറർ അരുൺ എന്നിവർ സംസാരിച്ചു, യുണൈറ്റഡ് ഫോറം ജില്ലാ കൺവീനർ വി ജെ വൈശാഖ് അധ്യക്ഷത വഹിച്ചു,

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

