‘ഭയമില്ലാത്ത, സന്തോഷത്തിൻ്റെ നല്ല അനുഭവത്തിൽ ക്രിസ്തുമസ് ആഘോഷിക്കാം’: ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ

Baselios Cleemis Bava

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ തിരുപ്പിറവി ആഘോഷത്തിന്റെ ഭാ​ഗമായി പ്രത്യേക കുർബാന നടന്നു. ചടങ്ങുകൾക്ക് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകി. ക്രിസ്തുമസ് പ്രത്യാശ നൽകുന്ന സന്തോഷത്തിന്റെ പെരുന്നാളാണെന്ന് അദ്ദേഹം പറഞ്ഞു.

ഭയമില്ലാത്ത, സന്തോഷത്തിൻ്റെ നല്ല അനുഭവത്തിൽ ക്രിസ്തുമസ് ആഘോഷിക്കാം. കരോൾ സംഘങ്ങളെ ആക്രമിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ നാട്ടിൽ വർദ്ധിച്ച് വരുന്നുണ്ടെന്ന് പറഞ്ഞ ബസേലിയോസ് ക്ലീമിസ് രാജ്യത്തും ലോകത്തും ഇത്തരം അക്രമങ്ങൾ വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ്; മന്ത്രിസഭായോഗത്തിൽ തീരുമാനമായി

വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്? ഇവരുടെ ഹൃദയങ്ങൾക്ക് വെളിച്ചം കൊടുക്കണമേയെന്ന് ബസേലിയോസ് ക്ലീമിസ് പറഞ്ഞു. ക്രിസ്തുമസ് ദിനത്തിന്റെ പ്രാധാന്യം തകർത്തു കളയാൻ അനേകർ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ പൊലിമ കളയാൻ മറ്റ് ആഘോഷങ്ങൾ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യേശുവിന്റെ നാമം ഭൂമിയിൽനിന്ന് എടുത്തുമാറ്റാൻ ദൈവത്തിന് അല്ലാതെ മറ്റാർക്കും കഴിയില്ല. ജീവനെടുക്കാനും മർദ്ദിക്കാനും ഭയപ്പെടുത്താനും കഴിയും. ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നും ദൈവഭയത്തോടും നന്മയോടും കൂടി ജനങ്ങളെ നയിക്കാൻ കഴിയേണമേ എന്ന് പ്രാർത്ഥിക്കാമെന്നും ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News