
സ്വാതന്ത്ര്യദിനത്തിൽ ഭരണഘടന ഓർമ്മിപ്പിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ. മതസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന ഉറപ്പെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. എന്നാൽ അത് ധ്വംസിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ആർഷഭാരത സംസ്ക്കാരത്തിന് അപമാനം. എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതാണ് രാജ്യത്തിന്റെ സംസ്ക്കാരം. ഭൂരിപക്ഷം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമെന്ന് കാതോലിക്കാ ബാവാ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

