
ഒരു പെർവേട്ടിന്റെ ന്യായീകരണങ്ങൾക്ക് മുന്നിൽ പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന് തലയാട്ടുന്ന പണിയെ മാധ്യമ പ്രവർത്തനം എന്നല്ല കൂട്ടിക്കൊടുപ്പ് എന്നാണ് വിളിക്കേണ്ടതെന്ന് മാധ്യമ പ്രവര്‍ത്തകൻ ബഷീര്‍ വള്ളിക്കുന്ന്. പ്രമുഖ ചാനലിലെ മാധ്യമപ്രവര്‍ത്തകൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ള പൂശാൻ നടത്തിയ അഭിമുഖത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഹുല്‍ എന്തെല്ലാം ചെയ്തു എന്നുള്ളത് കേരളം കേട്ടതാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു പെര്‍വെട്ടിനെ ന്യായീകരിച്ചു കൊണ്ട് വെറും റേറ്റിങ്ങ് മാത്രം നോക്കി അയാള്‍ക്ക് അഭിമുഖം നല്‍കി വെളുപ്പിച്ചതിനെതിരെ വൻ വിവാദങ്ങളാണ് ഉണ്ടാകുന്നത്.
തെളിവുകള്‍ എല്ലാം പുറത്തു വന്നിട്ടും വീണ്ടും ഇയാളെപ്പോലെയുള്ള ലൈംഗീക വൈകൃതമുള്ള ഒരാളെ പിടിച്ചിരുത്തി അഭിമുഖം നല്‍കുന്ന മാധ്യമപ്രവര്‍ത്തനത്തെ രൂക്ഷമായ ഭാഷയിലാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. എല്ലാം മൊബൈലിലുണ്ട്, ഞാൻ കാണിച്ചു തരാം.. നോക്കാമെന്ന് രാഹുല്‍ പറയുമ്പോള്‍, എനിക്ക് കാണേണ്ട.. എന്ന് മാധ്യമ പ്രവര്‍ത്തകൻ മറുപടി പറയുന്നുണ്ട്. എന്തൊരു പരസ്പര സ്നേഹം, വിശ്വാസം, ബഹുമാനമാണെന്ന് പരസ്പരമെന്ന് ബഷീര്‍ വള്ളിക്കുന്ന് ആഞ്ഞടിക്കുന്നു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ രൂപം ചുവടെ നല്‍കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ രൂപം
അവൻ എന്ത് ചെയ്തു, എങ്ങിനെയൊക്കെ പെരുമാറി, എന്തൊക്ക ക്രൂരതകൾ കാണിച്ചു എന്ന് ഇരകളുടെ ശബ്ദത്തിൽ, അവരുടെ ദയനീയ രോദനങ്ങളിൽ, ഡിജിറ്റൽ തെളിവുകളിൽ കേരളം കേട്ടതാണ്, കണ്ടതാണ്. അവയെ മായ്ച്ചു കളയാൻ ഒരു പി ആർ അഭിമുഖത്തിനും കഴിയില്ല.
“എല്ലാം മൊബൈലിലുണ്ട്, ഞാൻ കാണിച്ചു തരാം.. നോക്കാം”
“എനിക്ക് കാണേണ്ട.. നോക്കേണ്ട”
ഹോ.. എന്തൊരു പരസ്പര സ്നേഹം, വിശ്വാസം, വിനയം, ബഹുമാനം..
ചില ചോദ്യങ്ങൾ ചോദിച്ചു എന്ന് വരുത്തി, വാക്‌ചാതുരി കൊണ്ട് കളിക്കുന്ന ഒരു പെർവേട്ടിന്റെ ന്യായീകരണങ്ങൾക്ക് മുന്നിൽ പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന് തലയാട്ടുന്ന പണിയെ മാധ്യമ പ്രവർത്തനം എന്നല്ല കൂട്ടിക്കൊടുപ്പ് എന്നാണ് വിളിക്കേണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

