‘തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദമാകണം’: പ്രമേയം പാസാക്കി ബെഫി തിരുവനന്തപുരം ജില്ലാ വനിതാ കൺവെൻഷൻ

BEFI TVM

തൊഴിലിടങ്ങൾ സ്ത്രീ സൗഹൃദം ആക്കുകയും വനിതാ ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ല വനിതാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെജി ജയിംസ് ഹാളിൽ നടന്ന കൺവെൻഷൻ ബെഫി സംസ്ഥാന വനിതാ കൺവീനർ രമ്യരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ അശ്വതി എസ് പിള്ള അധ്യക്ഷത വഹിച്ച കൺവെൻഷനിൽ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ സിമി സ്വാഗതവും ജെ ആർ പാർവതി നന്ദിയും പറഞ്ഞു.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡൻറ് കെ ഹരികുമാർ, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആശ എസ്, ബെഫി ജില്ലാ പ്രസിഡൻറ് എസ് സജീവ് കുമാർ, ജില്ലാ സെക്രട്ടറി എൻ നിഷാന്ത്, ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് എൽ ദിലീപ് എന്നിവർ അഭിവാദ്യം ചെയ്തു.

ALSO READ; ശക്തമായ മഴ മുന്നറിയിപ്പ്; പേപ്പാറ, അരുവിക്കര ഡാമുകള്‍ ഇന്ന് വൈകീട്ട് തുറക്കും

മുലയൂട്ടുന്ന അമ്മമാരുടെയും വിധവകളുടെയും അനാരോഗ്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വനിതകളുടെയും സ്ഥലം മാറ്റങ്ങൾ മാനുഷിക പരിഗണന നൽകി നടപ്പിലാക്കുക എന്ന പ്രമേയം കൺവെൻഷൻ അംഗീകരിച്ചു. അശ്വതി എസ് പിള്ള(കേരള ഗ്രാമീണ ബാങ്ക്) വനിതാ സബ് കമ്മിറ്റി കൺവീനറായും ജെ ആർ പാർവതി( സി എസ് ബി ബാങ്ക്), ആർ സിമി (കേരള ബാങ്ക്), അനു ലക്ഷ്മി( യൂക്കോ ബാങ്ക്) എന്നിവർ ജോയിൻ്റ് കൺവീനർമാരായും തെരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News