മരിച്ച നിലയിൽ കണ്ടെത്തിയ ഭിക്ഷക്കാരന്റെ കൈയിൽ നാലര ലക്ഷം രൂപ

Beggar found dead

മരിച്ച നിലയിൽ കാണപ്പെട്ട ഭിക്ഷക്കാരന്റെ കൈവശം നാലര ലക്ഷം രൂപ കണ്ടെത്തി. കായംകുളം ചാരുമൂട്ടിൽ ആണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഇദ്ദേഹത്തെ അജ്ഞാതമായ വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു. പിന്നീട് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രാത്രിയോടെ ആരോടും പറയാതെ ഇയാൾ മടങ്ങി പോകുകയായിരുന്നു. അടുത്ത ദിവസം പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ALSO READ: പ്രസവ സംബന്ധമായ സങ്കീർണത: ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ച ലക്ഷദ്വീപ് സ്വദേശിനി ആശുപത്രിയിലേക്കുള്ള വ‍ഴിമധ്യേ ആംബുലൻസിൽ പ്രസവിച്ചു

പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്ന കിറ്റിൽ നിന്നും നാലര ലക്ഷം രൂപ കണ്ടെത്തിയത്. ഭിക്ഷാടകൻ എവിടെ നിന്ന് വന്നതാണെന്നോ ഏത് നാട്ടുകാരൻ ആണെന്നോ പേര് എന്താണെന്നോ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News