
കേരളത്തിന്റെ യൗവ്വനത്തെ കാലത്തിനനുസരിച്ച് പുതുക്കുന്നതിനായി ഒരു യുവജന പ്രസ്ഥാനം എന്ന നിലയിൽ ഡിവൈഎഫ്ഐ സവിശേഷമായ ശ്രദ്ധ കൊടുക്കുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. Next-Gen Kerala ThinkFest 2026 പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘People’s Projects’ക്യാമ്പയിൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. വലിയ ശ്രദ്ധ നേടിയ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലും, മവാസോ എന്ന സ്റ്റാർട്ടപ്പ് ഫെസ്റ്റിവലും എല്ലാം അതിനുള്ള നല്ല ശ്രമങ്ങളായിരുന്നു.
ആ ഇടപെടലിന്റെ തുടർച്ച എന്ന നിലയിൽ നാളെയുടെ കേരളം എങ്ങനെയാകണം എന്ന ആലോചനകളെ വളരെ ഗൗരവമായി സമീപിക്കുന്ന ഒരു Think Fest ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘People’s Projects’ ന്‍റെ ഭാഗമായി ലൈഫ് മിഷൻ, അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി, മാലിന്യമുക്ത നവകേരളം തുടങ്ങിയവയെ ബെന്യാമിൻ തന്‍റെ പ്രിയപ്പെട്ട പദ്ധതികളായി തിരഞ്ഞെടുത്തു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
അടുത്ത തലമുറ കേരളം എങ്ങനെയാകണം എന്നത് സംബന്ധിച്ച ചർച്ചകളിൽ യുവജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഡി. വൈ. എഫ്.ഐ. സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയാണ് Next Gen Kerala Think Fest 2026.
കേരളത്തിന്റെ യൗവ്വനത്തെ കാലത്തിനനുസരിച്ച് പുതുക്കുന്നതിനായി ഒരു യുവജന പ്രസ്ഥാനം എന്ന നിലയിൽ ഡി. വൈ. എഫ്. ഐ. സവിശേഷമായ ശ്രദ്ധ കൊടുക്കുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്.
വലിയ ശ്രദ്ധനേടിയ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലും, മവാസോ എന്ന സ്റ്റാർട്ടപ്പ് ഫെസ്റ്റിവലും എല്ലാം അതിനുള്ള നല്ല ശ്രമങ്ങളായിരുന്നു. ആ ഇടപെടലിന്റെ തുടർച്ച എന്ന നിലയിൽ നാളെയുടെ കേരളം എങ്ങനെയാകണം എന്ന ആലോചനകളെ വളരെ ഗൗരവമായി സമീപിക്കുന്ന ഒരു Think Fest ഡി. വൈ. എഫ്. ഐ സംഘടിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ കേരളത്തിൽ നടപ്പിലാക്കിയ പദ്ധതികളിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട പദ്ധതികളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ആണ് People’s Projects.
സാധാരണ മലയാളികളുടെ ജീവിതത്തെ വലിയ നിലയിൽ സ്വാധീനിക്കുകയോ അതിന് ശേഷിയുള്ളതോ ആയ തിരഞ്ഞെടുക്കപ്പെട്ട പത്ത് പദ്ധതികളിൽ നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്ന് തോന്നുന്ന മൂന്നെണ്ണത്തിന് ഓരോരുത്തർക്കും വോട്ട് രേഖപ്പെടുത്താം. പങ്കെടുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്.
നവകേരളത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള എല്ലാ വർത്തമാനങ്ങളിലും ഇക്കഴിഞ്ഞ കാലത്ത് കേരളത്തിലെ സാമാന്യ ജനജീവിതത്തെ കാര്യമായി മെച്ചപ്പെടുത്തിയ പദ്ധതികളെ ഓർത്തെടുക്കുക എന്നത് ഏറെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു.
അത് കൊണ്ട് തന്നെ മനുഷ്യരുടെ ജീവിതത്തെ ചെന്ന് തൊട്ടത് എന്ന് ഞാൻ കരുതുന്ന, അതുകൊണ്ട് തന്നെ വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ട മൂന്ന് പദ്ധതികളെ ഇക്കൂട്ടത്തിൽ നിന്നും തെരഞ്ഞെടുത്തുകൊണ്ട് People’s Projects എന്ന് പേരിട്ട ഈ ക്യാമ്പയിൻ ഏറെ സന്തോഷത്തോടെ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

