‘ജനപ്രതിനിധിയാകാന്‍ യോഗ്യനാണോ എന്ന് സ്വയം പരിശോധിക്കണം, കോണ്‍ഗ്രസിന്റെ സസ്‌പെന്‍ഷന്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാവരുത്’; മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബെന്യാമിന്‍

Benyamin

രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. രാഹുലിനെതിരെ ഉയര്‍ന്നത് കേരളത്തില്‍ മുമ്പില്ലാത്ത ആരോപണം. ജനപ്രതിനിധിയില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത കാര്യമാണെന്നും ബെന്യാമിന്‍ പറഞ്ഞു.

ജനപ്രതിനിധികള്‍ എപ്പോഴും സംശുദ്ധരാകണം. ജനപ്രതിനിധി ആകാന്‍ താന്‍ യോഗ്യനാണോ എന്ന് അദ്ദേഹം സ്വയം പരിശോധിക്കണമെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെയും അദ്ദേഹം വിമര്‍ശിച്ചു.

സസ്‌പെന്‍ഷന്‍ എന്നുള്ളത് താല്‍ക്കാലിക നടപടി മാത്രമാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ എടുത്ത നടപടി അഭിനന്ദിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാവരുതെന്നും ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കാന്‍ പാടില്ലെന്നും ബെന്യാമിന്‍ പറഞ്ഞു.

മണ്ഡലത്തില്‍ പ്രവര്‍ത്തിക്കേണ്ട ആള് ഒഴിഞ്ഞു നില്‍ക്കുന്നത് ശരിയല്ല. പകരം പുതിയ ജനപ്രതിനിധിക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിന്റെ ലൈംഗിക ആരോപണ വിഷയവുമായി ബന്ധപ്പെട്ട ചാപ്റ്റര്‍ ക്ലോസ് എന്ന് വി ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയത്തില്‍ നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു. അതോടെ ആ വിഷയം അവസാനിച്ചു. രാഹുലിനെതിരായ നടപടി കൈക്കൊണ്ടത് ഹൃദയവേദനയോടെ ആണെന്നും പാര്‍ട്ടിക്ക് ബോധ്യം ഉള്ളതുകൊണ്ടാണ് രാഹുലിനെതിരെ നടപടിയെടുത്തത് എന്നും വി ഡി സതീശന്‍ പറഞ്ഞു.

Also Read : “രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാൻ പി ആറിന് ചെലവ‍ഴിക്കുന്നത് ദുരിത ബാധിതര്‍ക്ക് വീടുവെക്കാൻ പിരിച്ച പണം”; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കെ റഫീഖ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവെക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. രാഹുല്‍ MLA സ്ഥാനം രാജിവെക്കുമോ എന്നും ഉപതെരഞ്ഞെടുപ്പിനെ UDF ഭയക്കുന്നുണ്ടോ എന്നുമുള്ള ചോദ്യത്തിന് No more question എന്നായിരുന്നു വി ഡി സതീശന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News