കുപ്പിക്ക് ഇനി ഇരുപത്; ഉപയോഗശേഷം തിരികെ നൽകിയാൽ തുക തിരികെ ലഭിക്കുന്ന പദ്ധതി ഇന്ന് മുതൽ എല്ലാ ബവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും

BEVCO

സംസ്ഥാനത്തെ എല്ലാ ബവ്കോ (BEVCO), കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പിലാക്കുന്നു. ഇതനുസരിച്ച് പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾ 20 രൂപ ഡിപ്പോസിറ്റായി അധികം നൽകേണ്ടതുണ്ട്. ഉപയോഗത്തിന് ശേഷം ഈ കാലിക്കുപ്പികൾ സംസ്ഥാനത്തെ ഏതൊരു മദ്യശാലയിലും തിരികെ ഏൽപ്പിക്കാവുന്നതും, നൽകിയ 20 രൂപ തിരികെ വാങ്ങാവുന്നതുമാണ്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് വീതം ബവ്കോ ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയിച്ച ഈ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്.

ALSO READ: പ്രതിശീർഷ വരുമാനത്തിൽ ഏഴാം സ്ഥാനം; നുണപ്രചാരണങ്ങളെ തകർത്ത് കേരളത്തിന്റെ സാമ്പത്തിക കുതിപ്പ്, മുഖ്യമന്ത്രിയുടെ പുതുവത്സര സന്ദേശം ഇങ്ങനെ

കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ പത്ത് ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ (സെപ്റ്റംബർ 15 – ഡിസംബർ 10) 33,17,228 കുപ്പികളാണ് തിരികെ ലഭിച്ചത്. ഏകദേശം 80 ടണ്ണിലധികം തൂക്കം വരുന്ന ഈ കുപ്പികൾ പുനർസംസ്കരണത്തിനായി ക്ലീൻ കേരള കമ്പനി ശേഖരിച്ചു. കണ്ണൂരിലെ പയ്യന്നൂർ ഔട്ട്ലെറ്റിലും (5585.8 കിലോ), തിരുവനന്തപുരത്തെ മുക്കോല ഔട്ട്ലെറ്റിലുമാണ് (6101.14 കിലോ) ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത്. പൊതുയിടങ്ങളിലും ജലാശയങ്ങളിലും മദ്യക്കുപ്പികൾ വലിച്ചെറിയുന്ന ശീലം ഒഴിവാക്കി പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News