പോർട്ട് സിറ്റിയായി മാറാൻ ബേപ്പൂർ; തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കാൻ മന്ത്രിസഭയുടെ അംഗീകാരം

Muhammad Riyas

തിരുവനന്തുരം: ബേപ്പൂർ തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതാണ് ഇക്കാര്യം. ഭാവിയിൽ ബേപ്പൂർ ഒരു പോർട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്പത്തിവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

നിരവധി പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനും നിലവിൽ തൊഴിൽ ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കുന്നതിനും മന്ത്രിസഭയുടെ ഈ തീരുമാനം സഹായിക്കും. പോർട്ട് വികസനുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചർച്ച ചെയ്ത് അവരുടെയെല്ലാം നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് മറ്റ് കാര്യങ്ങൾ നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്.

Also Read- സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം: പത്ത് ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും ആനുകൂല്യം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി

പോർട്ട് വികസനമെന്ന ദീർഘകാലത്തെ നാടിൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവനും മന്ത്രിസഭാ അംഗങ്ങൾക്കും നാടിന് വേണ്ടി നന്ദി അറിയിക്കുന്നതായും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News