
തിരുവനന്തപുരം: ഭാരത് ബയോടെക്കിന്റെ ചെയർമാൻ ഡോ. കൃഷ്ണ എല്ല തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്ക് സന്ദർശിച്ചു. രണ്ടു മണിക്കൂറോളം ലൈഫ് സെൻസസ് പാർക്കിൽ ചിലവഴിച്ച കൃഷ്ണ എല്ല ബയോ എക്കണോമി രംഗത്ത് കേരളത്തിൻറെ സാധ്യതകൾ ചർച്ച ചെയ്തു. ബയോ 360 പാർക്കിൻ്റെ സൗകര്യങ്ങളും സാധ്യതകളും അദ്ദേഹം വിലയിരുത്തി. ലൈഫ് സയൻസസ് പാർക്ക് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റ്യൂട്ട് ഓഫ് വൈറോളജിയും അദ്ദേഹം സന്ദർശിച്ചു.
കോവിഡിന്റെ വാക്സിൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്ഥാപനമാണ് ഭാരത് ബയോടെക്. കേരളത്തിൽ നിക്ഷേപ സാധ്യതകൾ പരിശോധിക്കുന്നതിൻ്റെ തുടർച്ചയാണ് ചെയർമാന്‍റെ സന്ദർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. എറണാകുളത്തെ അങ്കമാലിയിൽ ആരംഭിക്കാൻ ഭാരത് ബയോടെക്കിന്‍റെ പുതിയ പദ്ധതിക്ക് സെപ്റ്റംബറിൽ തറക്കല്ലിട്ടിരുന്നു.
News summary: Dr. Krishna Ella, Chairman of Bharat Biotech, visited the Bio 360 Life Sciences Park.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

