‘മലയാളത്തിന്റെ അഭിമാനതാരം’: സര്‍ക്കാരിന്റെ ക്രിസ്മസ് – പുതുവത്സര വിരുന്നിൽ പങ്കെടുത്ത് ഭാവന

Bhavana-IFFK 2025

സര്‍ക്കാരിന്റെ ക്രിസ്മസ് – പുതുവത്സര വിരുന്നിൽ പങ്കെടുത്ത് നടി ഭാവന. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡയയില്‍ പങ്കുവെച്ചത്. ‘സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹു. മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന കുറിപ്പിനൊപ്പമാണ് ഭാവനയ്ക്കൊപ്പമുള്ള ചിത്രം മന്ത്രി പങ്കുവെച്ചത്.

Also Read: ബംഗാൾ എസ് ഐ ആർ: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 58 ലക്ഷം പേർ പുറത്ത്

തിരുവനന്തപുരത്ത് നടന്ന വിരുന്നിൽ വെള്ളാപ്പള്ളി നടേശൻ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങി വിവിധ മതനേതാക്കള്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: IFFK-യിൽ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

2022 – ല്‍ നടന്ന 26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തതും ഭാവനയായിരുന്നു. ചൊവ്വാ‍ഴ്ച് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വെച്ച് നടന്ന സര്‍ക്കാരിന്റെ ക്രിസ്മസ് – പുതുവത്സര വിരുന്നിലായിരുന്നു നടി ഭാവന പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News