
മാലിന്യമുക്ത നവകേരളത്തിലേക്കുള്ള വലിയ ചുവടുവെപ്പണ് G-SPIDER അത്യാധുനിക AI കനാൽ ക്ലീനിംഗ് റോബോട്ടിക്സ് സിസ്റ്റമെന്ന് മന്ത്രി എംബി രാജേഷ്. G-SPIDER അത്യാധുനിക AI കനാൽ ക്ലീനിംഗ് റോബോട്ടിക്സ് സിസ്റ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജോയിയുടെ മരണത്തിനെ തുടർന്ന് ഇതിൽ സാങ്കേതിക വിദ്യയുടെ സഹായം തേടാൻ സർക്കാർ തീരുമാനിച്ചിരുന്നു.
ആശയങ്ങൾ ഇങ്ങനെയാണ് സംരംഭങ്ങൾ ആകുന്നത് എന്നതിന് ഉദാഹരണമാണ് ജെൻറോബോട്ടിക്സ്.തിരുവനന്തപുരത്തിൻ്റ ഏറ്റവും വലിയ പ്രശ്നത്തിനുള്ള പരിഹാരമാണിപ്പോൾ ഇതിലൂടെ ആയിരിക്കുന്നത്.
ജോയിയുടെ കുടുംബത്തിന് സർക്കാർ പറഞ്ഞ കാര്യങ്ങൾ എല്ലാം നിറവേറ്റി. അതുപോലൊരു ദുരന്തം എവിടെയും ഉണ്ടാകാൻ പാടില്ല
ബ്രഹ്മപുരം ഇന്ന് പഴയ ബ്രാമപുരമല്ലലെന്നും ഏഴ് സിബിജി പ്ലാന്റുകൾ കേരളത്തിൽ പൂർത്തിയാകും.
അടുത്ത ആഴ്ച 4 സാനിറ്ററി പ്ലാൻ്റ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിൽ വരുന്ന സാനിറ്ററി വേസ്റ്റ് സംസ്കരിക്കാൻ ഇതോടെ കഴിയും
100 ടൺ ആണ് കേരളത്തിൽ ഒരു ദിവസം മാത്രം ഉണ്ടാകുന്ന സാനിറ്ററി മാലിന്യമെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

