‘ബീഡി’യില്‍ പുകഞ്ഞ് കോണ്‍ഗ്രസ്; നേതാക്കള്‍ കടുത്ത അതൃപ്തിയില്‍, വി ഡിയുടെ പ്രതികരണം പ്രകോപനം കൂട്ടി

kpcc-bihar-bd-controversy

ബിഹാർ ബീഡി വിവാദത്തില്‍ പുകഞ്ഞ് കോൺഗ്രസ്. കെ പി സി സിക്ക് ഡിജിറ്റല്‍ മീഡിയ ഇല്ലെന്ന വി ഡി സതീശൻ്റെ പ്രസ്താവനയിൽ നേതാക്കൾ കടുത്ത അതൃപ്തിയിലാണ്. വി ഡിയുടെ പ്രതികരണം പ്രകോപനം കൂട്ടി. പി സരിന് ശേഷം ഡിജിറ്റല്‍ വിഭാഗം നിയന്ത്രിച്ചത് വി ടി ബല്‍റാം ആണ്. സതീശന്റെ പൂര്‍ണപിന്തുണയോടെയാണ് ബല്‍റാം ഡിജിറ്റല്‍ വിഭാഗം നയിച്ചത്. സതീശന്റെ പി ആര്‍ ആയി ഡിജിറ്റല്‍ ടീം പ്രവര്‍ത്തിച്ചു.

റീല്‍സ് പ്രമോഷന് നേതൃത്വം നല്‍കിയതും ബൽറാം ആണ്. മറുവിഭാഗം നേതാക്കളെ ഇകഴ്ത്താനും നേതൃത്വം നൽകി. രമേശ് ചെന്നിത്തലയെയും വനിതാ നേതാക്കളെയും ആക്രമിച്ചു. ഇതിന് രഹസ്യ പിന്തുണ സതീശന്‍ നല്‍കിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് മറച്ചുവച്ചാണ് സതീശന്റെ മറുപടി.

Read Also: ചിലരെ വാഴ്ത്താനും ചിലരെ വീഴ്ത്താനും ശ്രമിച്ചു; കെപിസിസി ഡിജിറ്റല്‍ വിഭാഗം ചിലരുടെ റീല്‍സ് പ്രമോഷന്‍ മാത്രമായി മാറിയെന്ന് ആരോപണം

സതീശന്റെ നീക്കം വിവാദങ്ങളില്‍ നിന്ന് തലയൂരാനാണെന്ന വിമർശനവും ശക്തമാണ്. ഇത് പാര്‍ട്ടിയെ വെട്ടിലാക്കി എന്നും മറുവിഭാഗം നേതാക്കള്‍ പറയുന്നു.

അതേസമയം, വിവാദത്തില്‍ കെ പി സി സി നേതൃയോഗത്തില്‍ വി ടി ബല്‍റാം വിശദീകരണം നല്‍കി. തന്റെ അറിവോടെയല്ല പോസ്റ്റ് എന്നാണ് അവകാശവാദം. സോഷ്യന്‍ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയെന്നാണ് അദ്ദേഹം പറയുന്നത്. അതിനിടെ, ദേശീയ വിഷയങ്ങളില്‍ സ്വന്തം നിലയ്ക്കുള്ള പ്രതികരണം വേണ്ടതില്ലെന്ന് ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന് കർശന നിര്‍ദേശം നൽകി. ദേശീയ നേതൃത്വത്തിന്റെ നിലപാട് മാത്രം അവതിരിപ്പിച്ചാല്‍ മതി. വിവാദത്തില്‍ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News