സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; സംഭവം തൃശൂരിൽ

fire break out in thrissur

തൃശൂർ പുതുക്കാട് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് ബൈക്ക് കത്തിനശിച്ചു. കൊടകര സ്വദേശി അഭിലാഷിൻ്റെ ബൈക്കാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്. കടയിൽ നിന്ന് വന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു.

ഉടൻ തന്നെ ബൈക്കിൽ നിന്നിറങ്ങിയ അഭിലാഷ് സമീപത്തുള്ള കടയിൽ നിന്നെടുത്ത ചാക്കുകൾ നനച്ച് ടാങ്കിന് മുകളിൽ ഇട്ടെങ്കിലും തീയണക്കാൻ കഴിഞ്ഞില്ല. പുതുക്കാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പുതുക്കാട് ഫയർസ്റ്റേഷനിലെ അംഗങ്ങൾ എത്തിയാണ് തീ പൂർണമായും അണച്ചത്. തീ പടർന്നതിന്റെ കാരണം വ്യക്തമല്ല.

Also read: അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവായി:മന്ത്രി വീണാ ജോർജ്

English summary : A fire broke out while starting a bike in Thrissur’s Puthukkad. The bike belonging to Kodakara native Abhilash was burnt. The incident took place at around 5:30 pm today. The fire broke out while he was starting his bike after coming from the shop.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News