
എംസി റോഡിൽ പന്തളം എസ് എൻ ഡി പി യൂണിയൻ ഓഫീസിന് സമീപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പന്തളം ഭാഗത്ത് നിന്ന് വന്ന ബുള്ളറ്റ് മുന്നേ പോയ കാറിന്‍റെ പിന്നിൽ ഇടിച്ച് ബുള്ളറ്റിന്‍റെ പിന്നിൽ ഇരുന്ന യാത്രക്കാരൻ റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിർ വശത്ത് നിന്നും വന്ന ടാങ്കർ ലോറി റോഡിൽ വീണ ബൈക്ക് യാത്രികൻ്റെ മുകളിലൂടെ കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്.
ALSO READ; കാസർഗോഡ് അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു
കോഴിക്കോട് ബസ് സ്‌കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു
കോഴിക്കോട് വെങ്ങാലി പാലത്തിനു സമീപം ബസ്, സ്‌കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. പുതിയാപ്പ സ്വദേശി ശിവനന്ദ (16) ആണ് മരിച്ചത്. സഹയാത്രക്കാരിയായ പെൺകുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ; കേശവദാസപുരം മനോരമ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
News summary: Bike passenger dies after being hit by tanker lorry in Pandalam

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

