കഴക്കൂട്ടത്ത് ബൈക്ക് മോഷണം; 3 കുട്ടികൾ പിടിയിൽ

bike theft

തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. സംഭവത്തിൽ പ്രതികളായ മൂന്ന് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പ്ലെൻഡർ ബൈക്കാണ് മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് കുടുക്കിയത്.

Also read : കേരളത്തിന്‍റെ ആരോഗ്യരംഗത്തെ ‘രക്ഷിക്കാൻ’ രക്ഷക വേഷം കെട്ടാൻ വരട്ടെ സതീശൻ ജി…; ഇതുകൂടി കേട്ടിട്ട് പോകൂ – ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

പിടിയിലായവരിൽ ഒരാൾ പോക്സോ കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ മറ്റൊരു മോഷണക്കേസുമുണ്ട്. മോഷ്ടിച്ച ബൈക്ക് പോലീസ് കണ്ടെടുത്തു. ലോക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. ഫെഡറൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഒരു ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ച മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News