‘കുടുംബത്തിൽ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂർവ്വം ഇങ്ങനെ നിൽക്കാം’; ഇരയെ അധിക്ഷേപിച്ചും രാഹുലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് നേതാവ്

BINDHU BINU POST

ലൈംഗിക പീഡന കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അപമാനിച്ചും മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു ബിനു ഇരയെ അധിക്ഷേപിച്ചത്. ഇരയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നായിരുന്നു പോസ്റ്റിൽ പറയുന്നത്. രാഹുലിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് കുറിപ്പ്. ‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേർന്ന് നിൽക്കുമ്പോൾ കാമം തോന്നാത്ത കുടുംബത്തിൽ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂർവ്വം ഏത് സാഹചര്യത്തിലും ഇങ്ങനെ നിൽക്കാം’ എന്നാണ് ബിന്ദു ബിനു കുറിച്ചത്.

എന്നാൽ ഇവരുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ വരുന്നുണ്ട്. രാഹുലിൻ്റെ ജില്ലക്കാരിയായ ബിന്ദു ബിനു സജീവമായി നിൽക്കുന്ന പ്രവർത്തകയാണ്. അതേസമയം, രാഹുലിനെതിരെ നേരത്തെ ആരോപണമുയർന്നപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ എതിർത്തും അനുകൂലിച്ചും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ALSO READ: ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

അതേസമയം ലൈംഗിക പീഡന കേസിൽ രാഹുൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കോടതി ഹര്‍ജി പരിഗണിക്കുന്നതുവരെ രാഹുല്‍ മാറിനില്‍ക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News