
DYFI തിരുവട്ടൂര്‍ മേഖല സെക്രട്ടറി ആയിരുന്ന പ്രിയ സഖാവ് പി.വി. രതീഷിന്റെ മകന്റെ ഡയറികുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരുന്നു. പി.വി. രതീഷിന്റെ ഓര്‍മ്മകളോടെ നടന്ന തിരുവട്ടൂര്‍ മേഖല സമ്മേളനത്തില്‍ പങ്കെടുത്ത മകന്‍ എഴുതിയ ഡയറികുറിപ്പ് ഏറെ വൈകാരികമായിരുന്നു. വേദിയില്‍ അച്ഛന്റെ ചിത്രങ്ങളും പേരും കണ്ട ആരൂട്ടന്‍ ഡയറിയില്‍ കുറിച്ചത് ഇപ്രകാരമാണ്, ‘ഇന്ന് രാവിലെ മുതല്‍ ഞാന്‍ അച്ഛന്റെ DYFI യുടെ തിരുവട്ടൂര്‍ മേഖല സമ്മേളനം നടക്കുന്നതിനിടയില്‍ പോയി. അവിടെ അച്ഛന്റെ പേരിലാണ് സമ്മേളനം ഉണ്ടായത്. DYFI യുടെ കൊടിയും തോരണങ്ങളും അവന്‍ കുറിപ്പിനൊപ്പം വരച്ചിട്ടു.
‘ഒരു സഖാവിന്റെ മകന്‍… ഡയറിയുടെ താളില്‍ വരച്ചു ചേര്‍ത്ത ഈ ശുഭ്ര പതാക, ഒരു സാധാരണ ചിത്രമല്ല. അത്, തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് വേണ്ടി ഒരു തലമുറ നല്‍കുന്ന വാക്കാണെന്ന് ഡയറികുറിപ്പ് പങ്കുവെച്ച് കൊണ്ട് ബിനീഷ് കോടിയേരി ഫെയ്‌സ്ബുക്കില്‍ എഴുതി. കണ്ണീരുണങ്ങാത്ത ഓര്‍മ്മകളോടെ ഞങ്ങള്‍ പറയുന്നു: നിങ്ങളുയര്‍ത്തിയ ശുഭ്ര പതാക ഇതാ, നിങ്ങളുടെ മകന്റെ കൈകളില്‍ സുരക്ഷിതമാണ്. ആരൂട്ടന്‍മാരിലൂടെ ആ തീക്ഷ്ണമായ ഓര്‍മ്മകള്‍ ഇനിയുമിനിയും കാലത്തെ അതിജീവിച്ച് പറന്നുയരുമെന്നും പറഞ്ഞാണ് ബിനീഷ് കോടിയേരി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ആ ഡയറിക്കുറിപ്പിലെ ‘അച്ഛൻ’ എന്ന വാക്ക്… ഒരു നക്ഷത്രം അസ്തമിച്ചിടത്ത് ഒരു പുതിയ പതാകയുയരുന്നു!
കണ്ണുകൾ നിറയാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല…
DYFI തിരുവട്ടൂർ മേഖല സെക്രട്ടറി ആയിരുന്ന പ്രിയ സഖാവ് പി.വി. രതീഷ് (കുഞ്ഞിക്കുട്ടൻ) നമ്മളെ വിട്ടുപിരിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മരണമില്ലെന്ന് ഓരോ നിമിഷവും തെളിയിക്കുകയാണ്.
സഖാവിന്റെ ഓർമ്മകളോടെ നടന്ന തിരുവട്ടൂർ മേഖല സമ്മേളനത്തിന്റെ നഗരിക്ക് ‘രതീഷ് നഗർ’ എന്ന് പേരിട്ടത് സഖാക്കളുടെ ഹൃദയബന്ധമാണ്. എന്നാൽ ആ വേദിയിൽ അച്ഛന്റെ ചിത്രങ്ങളും പേരും കണ്ടപ്പോൾ, സഖാവിന്റെ മകൻ ആരൂട്ടൻ അവന്റെ സ്കൂൾ ഡയറിയിൽ കുറിച്ചിട്ട വാക്കുകളാണിത്.
“ഇന്ന് രാവിലെ മുതൽ ഞാൻ അച്ഛന്റെ DYFI യുടെ തിരുവട്ടൂർ മേഖല സമ്മേളനം നടക്കുന്നതിനിടയിൽ പോയി. അവിടെ അച്ഛന്റെ പേരിലാണ് സമ്മേളനം ഉണ്ടായത്.”
കൂടെ അവൻ വരച്ച DYFI യുടെ കൊടിയും തോരണങ്ങളും…
അവന്റെ ലോകത്ത്, അച്ഛൻ ഇപ്പോഴും കൂടെയുണ്ട്. പക്ഷേ, ആ കൂടെയുള്ള അച്ഛൻ ഇന്ന് ഈ പാർട്ടിയുടെ ആവേശമാണെന്ന് അവന് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.
അഭിമാനം കൊണ്ട് ആ നെഞ്ചുയരുമ്പോഴും, ഈ സമ്മേളന നഗരിയിൽ അവനെ ചേർത്ത് പിടിക്കാൻ അവന്റെ കുഞ്ഞിക്കുട്ടൻ എന്ന അച്ഛൻ ഓടിവരുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയം വിങ്ങിപ്പോകുന്നു.
ഒരു സഖാവിന്റെ മകൻ… ഡയറിയുടെ താളിൽ വരച്ചു ചേർത്ത ഈ ശുഭ്ര പതാക, ഒരു സാധാരണ ചിത്രമല്ല. അത്, തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് വേണ്ടി ഒരു തലമുറ നൽകുന്ന വാക്കാണ്.
പ്രിയ സഖാവേ… കണ്ണീരുണങ്ങാത്ത ഓർമ്മകളോടെ ഞങ്ങൾ പറയുന്നു: നിങ്ങളുയർത്തിയ ശുഭ്ര പതാക ഇതാ, നിങ്ങളുടെ മകന്റെ കൈകളിൽ സുരക്ഷിതമാണ്. ആരൂട്ടൻമാരിലൂടെ ആ തീക്ഷ്ണമായ ഓർമ്മകൾ ഇനിയുമിനിയും കാലത്തെ അതിജീവിച്ച് പറന്നുയരും!
ലാൽ സലാം!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

