‘199 രൂപയുടെ പുസ്തകത്തിന് 45 രൂപയുടെ വ്യാജൻ’; സ്വന്തം പുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നുവെന്ന പരാതിയുമായി ബിനീഷ് പുതുപ്പണം

bineesh puthuppanam

തന്‍റെ കൃതികളായ സുന്ദരജീവിതത്തിൻ്റെയും പ്രേമനഗരത്തിൻ്റെയും വ്യാജ പതിപ്പുകൾ സജീവമാകുന്നുവെന്ന പരാതിയുമായി യുവ എഴുത്തുകാരൻ ബിനീഷ് പുതുപ്പണം. തന്‍റെ പുസ്തകങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കുന്നുവെന്ന് വിവരമറിഞ്ഞപ്പോ‍ഴാണ് കാര്യങ്ങൾ അന്വേഷിച്ചതെന്ന് പറഞ്ഞ ബിനീഷ് ഇറങ്ങിയിട്ട് 5 മാസം മാത്രമായ ‘സുന്ദര ജീവിത’ത്തിന്‍റെ വ്യാജ പതിപ്പുകൾ 110 രൂപയ്ക്ക് വിൽക്കുന്നതായും വെളിപ്പെടുത്തി. മീ ഷോ പോലെയുള്ള ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം എ‍ഴുതി.

199 രൂപയുടെ പ്രേമനഗരം 45 രൂപയ്ക്കാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ വിൽക്കുന്നത്. പ്രസാധകർക്കും എഴുത്തുകാർക്കും അങ്ങേയറ്റം നഷ്ടം മാത്രമല്ല വായനക്കാരിൽ വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്ന കാര്യമാണിത്. പ്രസാധകരായ ഡി സി ബുക്സിനെ വിവരം അറിയിച്ചിട്ടുണ്ട്. അവർ നടപടികൾ സ്വീകരിച്ചു വരുന്നതായും ബിനീഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പ്രിയപ്പെട്ടവരേ,

സങ്കടമുള്ള കാര്യമാണ്. സുന്ദരജീവിതത്തിൻ്റെയും പ്രേമനഗരത്തിൻ്റെയും വ്യാജ പതിപ്പുകൾ സജീവമാകുന്നു. മീ ഷോ അടങ്ങുന്ന ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇത് നടക്കുന്നത്. സുന്ദര ജീവിതം ഇറങ്ങിയിട്ട് 5 മാസമേ ആയുള്ളൂ. 110 രൂപയ്ക്ക് സുന്ദര ജീവിതം ലഭിക്കുന്നു എന്ന വിവരമറിഞ്ഞപ്പോഴാണ് കാര്യങ്ങൾ അന്വേഷിച്ചത്. 199 രൂപയുടെ പ്രേമനഗരം 45 രൂപയ്ക്കാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ വിൽക്കുന്നത്. സംശയം തോന്നിയപ്പോൾ സുന്ദര ജീവിതത്തിൻ്റെ ഒരു കോപ്പി വായനക്കാരനിൽ നിന്നും സംഘടിപ്പിച്ചു. ഒന്നാം തരം വ്യാജൻ. ഇന്നാണ് ഇക്കാര്യം നേരിൽ മനസിലാക്കുന്നത്.

പ്രേമനഗരം കഴിഞ്ഞ മൂന്നു വർഷങ്ങൾ കൊണ്ട് ഇത്തരത്തിൽ എത്ര കോപ്പികൾ പോയിട്ടുണ്ടാകുമെന്നതിൽ ഒരു നിശ്ചയവുമില്ല. പ്രസാധകരായ ഡി സി ബുക്സിനെ വിവരം അറിയിച്ചിട്ടുണ്ട്. അവർ നടപടികൾ സ്വീകരിച്ചു വരുന്നു. പ്രസാധകർക്കും എഴുത്തുകാർക്കും അങ്ങേയറ്റം നഷ്ടം മാത്രമല്ല വായനക്കാരിൽ വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്ന കാര്യമാണിത്. എന്തെന്നാൽ നിലവാരം കുറഞ്ഞ പേപ്പറുകളിലാണ് വ്യാജ പ്രതികൾ വരുന്നത്. പ്രിയപ്പെട്ടവർ ഇത്തരത്തിൽ വഞ്ചിതരാവരുതെന്നും ഒപ്പം നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News