‘മൂന്നാമതും എൽഡിഎഫ് വരും’: ബിനോയ് വിശ്വം

LDF

മൂന്നാമതും എൽ ഡി എഫ് അധികാരത്തില്‍ വരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ ഡി എഫ് തെക്കൻ മേഖല ജാഥയിലാണ് അദ്ദേഹം സംസാരിച്ചത്. എല്ലാ മതങ്ങളിലും തീവ്രവാദികൾ ഉണ്ടാകും, അതാണ് ആർ എസ് എസ്, എസ് ഡി പി ഐ എന്ന് അദ്ദേഹം പറഞ്ഞു.

ഈ മണ്ണിൽ ജയിക്കേണ്ട പക്ഷം ഇടതുപക്ഷമാണ്. അതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് എൽ ഡി എഫ്. തെരഞ്ഞെടുപ്പ് എപ്പോൾ വന്നാലും ജനങ്ങൾ എൽഡിഎഫിനെ വിജയിപ്പിക്കാൻ തീരുമാനിക്കുന്നു. തെരെഞ്ഞെടുപ്പിനെ ധർമ്മ യുദ്ധമായി കാണണം. അതിൽ ധർമ്മത്തിൻ്റെ പക്ഷമായ ഇടതുപക്ഷം വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: യുഡിഎഫ് പുതുയുഗ യാത്ര: പ്രസംഗം തുടങ്ങുമ്പോൾ പേര് പരാമര്‍ശിച്ചില്ല; ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ എം പി

അതേസമയം, സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന LDF  വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി.  രണ്ടാം ദിവസം കൽപ്പറ്റയിൽ ജാഥയ്ക്ക് ലഭിച്ചത് ഉജ്വല വരവേൽപ്പാണ്. വാദ്യ മേളങ്ങളുടേയും കലാ രൂപങ്ങളുടേയും അകമ്പടിയിൽ ജാഥയെ കൽപ്പറ്റ നഗരം വരവേറ്റു. കേന്ദ്ര സർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ അവഹേളിച്ചതായും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേന്ദ്ര അവഗണനയിലൂടെ കേരളത്തെ തകർക്കാനാവില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News