വിഭജന ഭീതി ദിനം നെറികെട്ട ദേശദ്രോഹ നിർദ്ദേശം: ബിനോയ് വിശ്വം

binoy-viswam- cpi

ആ​ഗസ്ത് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ​ഗവർണറുടെ നിർദേശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഭജന ഭീതി ദിനം നെറികെട്ട ദേശദ്രോഹ നിർദ്ദേശമാണെന്നും, സ്വാതന്ത്ര്യത്തിന്റെ വരവേൽപ്പ് ദിനമാണ് ആ​ഗസ്ത് 14 എന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗവർണർ രാജ്ഭവൻ ആർഎസ്എസ് കാര്യാലയം ആക്കുന്നു. ദേശസ്നേഹത്തിന്റെ പേരിൽ തലമുറകൾ ഒന്നിക്കുമ്പോഴാണ് രാഷ്ട്ര നീചമായ പ്രവർത്തി ​ഗവർണർ നടത്തുന്നത്. ഇത് കമ്മ്യൂണിസ്റ്റുകാരെ അമ്പരപ്പിക്കുന്നില്ല കാരണം സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് കാണികളായി പോലും ഉണ്ടായിരുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Also Read: വിഭജന ഭീതി ദിനാചരണത്തിനുള്ള ആഹ്വാനം: സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ സർവ്വകലാശാലകളെ വിട്ടുകൊടുക്കാനാകില്ല: മുഖ്യമന്ത്രി

സാമ്രാജ്യത്വത്തിന്റെ പാദം നക്കികളാണ് ആർഎസ്എസ്. ഇതേ പ്രത്യയശാസ്ത്രമാണ് ഗവർണറെ നയിക്കുന്നത്. ഇന്ത്യയെ വിഭജിച്ചതിന്റെ രാഷ്ട്രീയം ആദ്യമായി പറഞ്ഞത് ആർഎസ്എസ് ആയിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷുകാർ കെട്ടുകെട്ടി പോയതിന്റെ ദുഃഖം ആചരിക്കാൻ വേണ്ടിയാകും ആർലേക്കർ ഈയൊരു തീരുമാനമെടുത്തത്. ഗവർണർ നടത്തുന്നത് ആർഎസ്എസിന്റെ ബാധയിലുള്ള തുള്ളലാണെന്നും. ആ​ഗസ്ത് 14 വിദ്യാർത്ഥികളും പൊതുസമൂഹവും സ്വാതന്ത്ര്യ വരവേൽപ്പ് ദിനമായി ആചരിക്കണമെന്നും ബിനോയ് വിശ്വം ആഹ്വനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News