‘എൽഡിഎഫ് പൂർണസജ്ജം’; യുഡിഎഫും ബിജെപിയും മത്സരിക്കുന്നത് ഒറ്റക്കെട്ടായെന്നും ബിനോയ്‌ വിശ്വം

binoy viswam

തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമെന്ന് ബിനോയ്‌ വിശ്വം. ഏറ്റവും താഴേത്തലം മുതൽ രാഷ്ട്രീയപരമായും സംഘടനാപരമായും പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് കൂട്ടരുടെയും അന്തമായ ഇടതുപക്ഷ വിരോധമാണ് ഇവരെ കൂട്ടിക്കെട്ടുന്നത്. അതിനെയെല്ലാം എതിർത്ത് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

അർഹതപ്പെട്ട വിഹിതം തരാതെ കേരളത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രം നീക്കമെന്നും അതെല്ലാം മറികടന്നാണ് കേരളത്തിന്റെ ജൈത്ര യാത്രയെന്നും അദ്ദേഹം തുടർന്നു. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയെന്നും നിസാര കാര്യമല്ല ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; ‘സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് എല്‍ഡിഎഫിന്റെ പ്രചരണായുധം’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് പൂര്‍ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും പറഞ്ഞു. കൈവരിച്ച നേട്ടങ്ങള്‍ ഉയർത്തിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുക. മതനിരപേക്ഷ കക്ഷികളുമായി മാത്രമാണ് മുന്നണിക്ക് ബന്ധമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഭാവിക്ക് ഇടതു മുന്നണി വീണ്ടും വരണമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News